തൃശൂർ ; എയിംസ് കേരളത്തിൽ വരണം എന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിന് അനുയോജ്യമായ സ്ഥലം തൃശൂർ ആണ്. താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി പറഞ്ഞു. മഞ്ഞുമ്മലുള്ള സ്വകാര്യ ആശുപത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് സുരെഷ് ഗോപി.
സാമ്പത്തിക അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എയിംസ് വിഷയം വിശദീകരിച്ചു താൻ മടുത്തെന്നും സുരേഷ് ഗോപി പറഞ്ഞു.എയിംസ് സ്ഥാപിക്കാൻ കോട്ടയം വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം പരിഗണിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരത്തേ പറഞ്ഞിരുന്നു.
എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ട്. ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം എയിംസിൽ സംസ്ഥാന സർക്കാരിന് തുറന്ന മനസ്ഥിതിയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു . എയിംസ് തൃശൂരിൽ വേണമെന്ന് പറയുന്ന സുരേഷ് ഗോപി, സ്ഥലം എവിടെയാണെന്ന് എന്ന് കാണിച്ച് തരട്ടെയെന്ന് തരണം . സുരേഷ് ഗോപിയുടെ വെല്ലുവിളി ഒന്നും ഏറ്റെടുക്കുന്നില്ല. അതിനെ രാഷ്ട്രീയമായി മാത്രം കാണുന്നുവെന്നും മുരളീധരൻ പറഞ്ഞു.

