- ഗിറ്റാർ വിൽക്കപ്പെടും ; ബിസിനസ് ആരംഭിച്ച് ഡൊണാൾഡ് ട്രമ്പ്
- ജയ്സ്വാളിനും കോഹ്ലിക്കും സെഞ്ച്വറി; സർവ്വനാശം വിതച്ച് ബൂമ്ര; ഒന്നാം ടെസ്റ്റ് ഇന്ത്യയുടെ നിയന്ത്രണത്തിൽ
- നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യും ; കാനഡ
- ചൈനയുടെ പേരിൽ തമ്മിലടി : ഫിലിപ്പീൻസ് പ്രസിഡന്റിനെതിരെ വധഭീഷണിയുമായി വൈസ് പ്രസിഡന്റ്
- അയ്യപ്പസന്നിധിയിലെത്തി ഗിന്നസ് പക്രു : ഒരു തവണ ഇവിടെ വന്നാൽ ആയുഷ്ക്കാലം മുഴുവൻ ആ ഊർജ്ജം കൂടെയുണ്ടാകുമെന്ന് താരം
- സെഞ്ച്വറിയുമായി ജയ്സ്വാൾ; 400 കടന്ന് ഇന്ത്യൻ ലീഡ്
- ഭക്തജനത്തിരക്കിൽ ശബരിമല : ഇന്നലെ മാത്രം എത്തിയത് 87,216 പേർ
- ഗോവയിലെ ഭക്ഷണശാലയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന നടൻ വിനായകൻ ; ദൃശ്യങ്ങൾ പുറത്ത്
Author: admin
വാഷിംഗ്ടൺ: പ്രചാരണത്തിലും നയരൂപീകരണത്തിലും ജനങ്ങളാണ് തന്റെ ശക്തിയെന്നും വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്നും കമല ഹാരിസ്. ഓരോ വോട്ടും നേടാൻ പരമാവധി പരിശ്രമിക്കുമെന്നും അവർ പറഞ്ഞു. നവംബർ 5ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റായ കമലയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വത്തിൽ നിന്നും ബൈഡൻ പിന്മാറിയതോടെ, ജൂലൈ 27ന് ഇന്ത്യൻ വംശജയായ കമല ഹാരിസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമലയുടെ വിജയം ഉറപ്പിക്കാൻ ഭാര്യ മിഷേലിന്റെ നേതൃത്വത്തിൽ വനിതാ നേതാക്കളുടെ സംഘം പ്രചാരണ രംഗത്ത് സജീവമായിരിക്കുമെന്നും ഒബാമ അറിയിച്ചു. മഹതിയായ വൈസ് പ്രസിഡന്റ് എന്നാണ് ഒബാമ കമലയെ വിശേഷിപ്പിച്ചത് അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് നിലവിൽ ഏറ്റവും അനുയോജ്യയായ വ്യക്തിത്വമാണ് കമല ഹാരിസ്. അവർക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയാണെന്ന് നടനും ഡെമോക്രാറ്റിക് അനുയായിയുമായ ജോർജ്ജ് ക്ലൂണിയും വ്യക്തമാക്കി. മികച്ച നേതൃപാടവത്തിന് ഉടമയാണ് കമല…
ന്യൂഡൽഹി: ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി, രാഷ്ട്രപതി ഭവനിലെ സുപ്രധാനമായ രണ്ട് ഹാളുകളുടെ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രപതി ഭവന്റെ മുഖ്യ താഴികക്കുടത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപം എന്ന പേരിൽ അറിയപ്പെടും. ദേശീയ പുരസ്കാരങ്ങളുടെ വിതരണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുന്നത് ഇവിടെയാണ്. പരമാധികാരത്തെ സൂചിപ്പിക്കാൻ പ്രാചീനകാലം മുതൽ ഉപയോഗത്തിലുള്ള ഗണതന്ത്ര എന്ന പദം, ഇന്ത്യൻ റിപ്പബ്ലിക്കിനുള്ള ആദരം എന്ന നിലയിലാണ് നിലവിൽ ഉപയോഗിച്ചു വരുന്നത്. ദർബാർ ഹാളിന് സമീപമുള്ള അശോക് ഹാൾ ഇനി മുതൽ അശോക മണ്ഡപം എന്ന പേരിലായിരിക്കും അറിയപ്പെടുക. ആംഗലേയ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം. ദുരിതങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കും ഐക്യത്തിലേക്കുമുള്ള രാഷ്ട്രീയ പ്രയാണം എന്ന അശോക ചക്രവർത്തിയുടെ ആദർശമാണ് അശോക മണ്ഡപം എന്ന ആശയത്തിന് പിന്നിൽ. സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നും എടുത്ത ദേശീയ ചിഹ്നമായ സിംഹമുദ്രയാൽ അലംകൃതമായ അശോക മണ്ഡപത്തിന് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം…
ന്യൂഡൽഹി: കൂടുതൽ തൊഴിലവസരങ്ങളും മികച്ച സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കന്നി ബജറ്റ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. എന്നാൽ ബജറ്റ് നിരാശാജനകവും സഖ്യകക്ഷികളെ ഒപ്പം നിർത്താനുള്ള അഭ്യാസവും എന്നാണ് പ്രതിപക്ഷ നേതാക്കളുടെ വിമർശനം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും യുവാക്കൾക്ക് വൈദഗ്ധ്യ പരിശീലനത്തിന് കൂടുതൽ അവസരങ്ങൾ നൽകുകയും ചെറുകിട വ്യവസായങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകുകയും വഴി ആഭ്യന്തര വളർച്ച വേഗത്തിലാക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് സുസ്ഥിരമാണ്. പ്രതീക്ഷിത നിരക്കായ 4 ശതമാനത്തിലേക്ക് അത് അടുക്കുകയാണ്. അതേസമയം മുൻസാമ്പത്തിക വർഷം രാജ്യത്തിന്റെ സമ്പദ്ഘടന 8.2 ശതമാനം വളർച്ച കൈവരിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി. വരും വർഷങ്ങളിലും രാജ്യത്തിന്റെ സാമ്പത്തിക മേഖല തിളക്കമാർന്ന മുന്നേറ്റം നടത്തുമെന്നും നിർമ്മല സീതാരാമൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മദ്ധ്യവർഗത്തിന് കൂടുതൽ പ്രയോജനപ്പെടുന്ന തരത്തിൽ ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു. പുതിയ നികുതി…
തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചത് ആരോഗ്യ മേഖലയെ ആശങ്കയിലാക്കി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ 14 വയസ്സുകാരൻ നിപ ബാധയെ തുടർന്ന് മരണപ്പെട്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർദ്ദേശം നൽകി. മുൻകരുതൽ നടപടികൾ ശക്തമാക്കാനും വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കാനും നടപടികൾ സ്വീകരിച്ചതായും സർക്കാർ അറിയിച്ചു. 2018ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. പിന്നീട് 2021ലും 2023ലും രോഗവ്യാപനം ആവർത്തിച്ചു. സംസ്ഥാനത്ത് ഇതുവരെ 21 പേരാണ് നിപ ബാധിച്ച് മരണമടഞ്ഞത്. ഇതിൽ 17 മരണങ്ങളും 2018ൽ ആയിരുന്നു. 2021ൽ ഒരാൾ രോഗം ബാധിച്ച് മരണമടഞ്ഞപ്പോൾ 2023ൽ 2 പേരുടെ ജീവനാണ് രോഗം കവർന്നത്. ലോകത്ത് ആദ്യമായി 1998ൽ മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗം 2001ലാണ് ഇന്ത്യയിലെത്തിയത്. ബംഗാളിലെ സിലിഗുഡിയില്‍ 71 പേര്‍ക്കാണ് അന്ന് രോഗം…
ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ ഒരു ഐടി തകരാറിന്റെ വാർത്ത കേട്ടാണ് 2024 ജൂലൈ 19ന് പുലർച്ചെ യുകെയിലെ ജനങ്ങൾ ഉറക്കമുണർന്നത്. ആരോഗ്യ, വ്യോമയാന മേഖലകൾ മുതൽ സൂപ്പർ മാർക്കറ്റുകൾ, ആഗോള സാമ്പത്തിക സേവനങ്ങൾ എന്നിവയെ വരെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയ തകരാർ ലോകത്തെ ആകമാനം സ്തംഭിപ്പിച്ചു. വാർത്ത കാട്ടുതീ പോലെ പടർന്നതോടെ, വിപണിയിൽ മൈക്രോസോഫ്റ്റിന്റെ ഓഹരികൾ കൂപ്പുകുത്തി. നിക്ഷേപകർക്ക് വലിയ തോതിൽ നഷ്ടങ്ങൾ സംഭവിച്ചു. മൈക്രോസോഫ്റ്റിന്റെ പുതിയ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്ത മിക്ക കമ്പ്യൂട്ടറുകളും താൽക്കാലികമായി പ്രവർത്തനരഹിതമായതാണ് പ്രശ്നമായത്. മൈക്രോസോഫ്റ്റിന്റെ അഷ്വർ ക്ലൗഡ് സേവനങ്ങളെ ബാധിച്ച ഐടി തകരാറാണ് വില്ലനായത്. മൈക്രോസ്ഫ്റ്റ് 365 ഉൾപ്പെടെയുള്ള ക്ലൗഡ് സോഫ്റ്റ്വെയർ പ്രോഗ്രാമുകൾക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന സൈബർസുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്ട്രൈക്ക് സമയോചിതമായി ഉണർന്ന് പ്രവർത്തിച്ചതിനാൽ തകരാർ തിരിച്ചറിഞ്ഞ് പരിഹരിക്കപ്പെട്ടുവെങ്കിലും, സംഭവം ലോകത്തിന്റെ വിവിധ കോണുകളിലും പല തരത്തിലുമുള്ള ചർച്ചകൾക്കും ആശങ്കകൾക്കും വഴി വെച്ചു. ഐടി തകരാറിനെ കുറിച്ച് ക്രൗഡ് സ്ട്രൈക്ക് പിന്നീട് വിശദമായ പ്രസ്താവന…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.