Author: admin

ടെൽ അവീവ്: ഹിസ്ബുള്ള കമാൻഡർ ജാഫർ ഖാദർ ഫൗറിനെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ദക്ഷിണ ലെബനോനിൽ വെച്ചാണ് ജാഫറിനെ വധിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേലിൽ നടന്ന വിവിധങ്ങളായ റോക്കറ്റ് ആക്രമണങ്ങളിൽ 12 കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയയാളാണ് ജാഫർ എന്നും ഇസ്രയേൽ വ്യക്തമാക്കി. ഒക്ടോബർ 8 മുതൽ കിഴക്കൻ ലെബനനിൽ നിന്നും ഇസ്രയേലിലേക്ക് നടന്ന റോക്കറ്റ് ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു ജാഫർ. ലെബനീസ് സമുദ്രാതിർത്തിയിൽ ഇസ്രയേൽ നാവിക സേന നടത്തിയ മറ്റൊരു സുപ്രധാന നീക്കത്തിൽ ഹിസ്ബുള്ള നേതാവ് ഇമാദ് അംഹാസും പിടിയിലായി. ഹിസ്ബുള്ള ഭീകരർക്ക് ബൗദ്ധിക പരിശീലനം നൽകുന്ന സുപ്രധാന നേതാവാണ് അംഹാസെന്നും ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. നിലവിൽ അംഹാസിനെ ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്ത് വരികയാണ്. ഹിസ്ബുള്ളയുടെ നാവിക നീക്കങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇയാളുടെ പക്കലുണ്ടെന്നാണ് ഇസ്രയേൽ കരുതുന്നത്.

Read More

കൊച്ചി: അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോമാൻസ്‘. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിർ-ചമൻ ചാക്കൊ, സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്-റോണക്‌സ് സേവ്യർ, കോസ്റ്റ്യുംസ്- മഷർ ഹംസ, കലാസംവിധാനം – നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – റെജിവാൻ അബ്ദുൽ ബഷീർ,…

Read More

തൃശൂർ: ഏറെക്കുറെ അടഞ്ഞ അദ്ധ്യായമെന്ന് സംസ്ഥാന സർക്കാർ തന്നെ കരുതിയിരുന്ന കെ റെയിൽ പദ്ധതിയിൽ അനുകൂല നിലപാടുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികൾക്ക് കേന്ദ്രം സന്നദ്ധമാണ്. കേന്ദ്ര സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി എരുമേലി ശബരി പാതയ്ക്കും കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനാണ് ശ്രമിക്കുന്നത്. എറണാകുളം – ഷൊർണൂർ പാത ഒഴികെ മുഴുവൻ മേഖലകളിലും സാങ്കേതിക നിലവാരം വർധിപ്പിക്കാൻ ശ്രമം നടന്നുവെന്നും കേന്ദ്ര മന്ത്രി തൃശൂരിൽ പറഞ്ഞു. അതേസമയം, എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നൽകിയതെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് കൂടുതൽ മെമു അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് ലഭിച്ചതോടെ, സംസ്ഥാനം കെ റെയിലിനായി പുതിയ പദ്ധതി പരിഷ്കരണങ്ങളുമായി രംഗത്ത് വരുമോ…

Read More

കൊച്ചി: ഉപചാരപൂർവ്വം ഗുണ്ട ജയന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള‘ യുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു. എഡിറ്റർ-അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, കല-സുനിൽ കുമരൻ,…

Read More

ടെഹ്രാൻ: കർശനമായ മതനിയമങ്ങൾ നിലനിൽക്കുന്ന ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിയമത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി വിദ്യാർത്ഥിനി. ടെഹ്‌റാന്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സര്‍വകലാശാല ക്യാമ്പസില്‍ ശനിയാഴ്ചയാണ് പെൺകുട്ടി മേൽക്കുപ്പായങ്ങൾ ഊരിയെറിഞ്ഞ് പ്രതിഷേധിച്ചത്. അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇന്ന് ലോകത്താകമാനം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അഹു ദര്യായി എന്ന വിദ്യാർത്ഥിനിയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നാണ് വിവരം. 2022ൽ പൊതുഇടത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ശിരോവസ്ത്രം നീങ്ങി എന്ന് ആരോപിച്ച് മാഹ്സാ അമീനി എന്ന കുർദിഷ് വനിതയെ ഇറാൻ പോലീസിലെ സദാചാര സംരക്ഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ കൊല്ലപ്പെട്ടിരുന്നു. പോലീസ് മർദ്ദനത്തിനും ക്രൂര പീഡനങ്ങൾക്കും ഇരയായാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ഇറാനിൽ ആരംഭിച്ച ഹിജാബ് ബഹിഷ്കരണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം, മേൽക്കുപ്പായങ്ങൾ ഊരിയെറിഞ്ഞ് പ്രതിഷേധിച്ച പെൺകുട്ടി മാനസിക രോഗിയാണ് എന്നാണ് ഇറാൻ പോലീസ് നൽകുന്ന വിശദീകരണം. പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് പോലീസ് തടഞ്ഞിരിക്കുകയാണ്. പെൺകുട്ടിയെ…

Read More

മുംബൈ: സ്പിന്നർമാരുടെ തേരോട്ടം കണ്ട മൂന്നാം ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ന്യൂസിലൻഡിനെ രണ്ടാം ഇന്നിംഗ്സിൽ പ്രതിരോധത്തിലാക്കി ഇന്ത്യ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റ് പ്രകടനം നടത്തിയ ജഡേജ രണ്ടാം ഇന്നിംഗ്സിൽ 4 കിവി വിക്കറ്റുകൾ പിഴുതു. അശ്വിൻ 3 വിക്കറ്റുമായി ഉറച്ച പിന്തുണ നൽകിയപ്പോൾ വാഷിംഗ്ടൺ സുന്ദറിനും ആകാശ്ദീപിനും ഓരോ വിക്കറ്റ് ലഭിച്ചു. അവസാന വിക്കറ്റ് മാത്രം കൈയ്യിലിരിക്കെ ന്യൂസിലൻഡ് ഇപ്പോഴും 143 റൺസിന് മുന്നിലാണ്. നേരത്തേ കിവീസ് സ്പിന്നർ അജാസ് പട്ടേലിന് മുന്നിൽ ഇന്ത്യൻ താരങ്ങൾ കവാത്ത് മറന്നപ്പോൾ, അർദ്ധ സെഞ്ച്വറികളുമായി പൊരുതിയ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തുമാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ ലീഡിലേക്ക് എത്തിച്ചത്. 60 റൺസുമായി പന്ത് മടങ്ങിയപ്പോൾ സെഞ്ച്വറിക്ക് 10 റൺസ് അകലെ അജാസ് പട്ടേലിന്റെ പന്തിൽ ഡാരിൽ മിച്ചലിന് ക്യാച്ച്…

Read More

കൊച്ചി: രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ തന്റെ ഏറ്റവും പുതിയ ചിത്രം പെരുങ്കളിയാട്ടത്തിന്റെ റിലീസ് വിവരങ്ങൾ പുറത്തുവിട്ട് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് സുരേഷ് ഗോപിയെ അർഹനാക്കിയ ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം. തെയ്യങ്ങളുടെ തന്നെ പശ്ചാത്തലത്തിൽ ജയരാജിനൊപ്പം സുരേഷ് ഗോപി വീണ്ടും കൈകോർക്കുന്ന ചിത്രമാണ് പെരുങ്കളിയാട്ടം. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സുരേഷ് ഗോപി. മലബാറിലെ തെയ്യക്കാലത്തിന് തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ആശംസകൾ അർപ്പിച്ച് തയ്യാറാക്കിയ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. എന്നെ കണ്ടാൽ നിങ്ങൾക്ക് മതിവരില്ല, നിങ്ങളെ കണ്ടാലോ എനിക്കും മതിവരില്ല എന്ന തെയ്യത്തിന്റെ വാചാല് പോലെ മതിവരാതെ കണ്ട് സ്വീകരിക്കുക പെരുങ്കളിയാട്ടം എന്ന അറിയിപ്പോടെയാണ് വിവരണത്തിന്റെ രൂപത്തിലുള്ള വീഡിയോ അവസാനിക്കുന്നത്. ഈ തെയ്യക്കാലത്ത് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് വീഡിയോയിൽ വിശദമാക്കുന്നു.

Read More

ബംഗലൂരു: വഖഫ് ബോർഡ് നോട്ടീസ് നൽകിയ ഭൂമിയിൽ നിന്നും കർഷകർ ആരും തന്നെ കുടിയിറങ്ങേണ്ടി വരില്ലെന്ന് കർണാടക സർക്കാർ. അൻപത് വർഷങ്ങൾക്ക് മുൻപ് ഭൂമി വഖഫ് ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തു എന്ന വാദത്തിന് നിയമത്തിന്റെ പിൻബലമില്ല. വഖഫ് രേഖകൾ റവന്യൂ രേഖകളുമായി ഒത്ത് പോകണം. അല്ലാത്ത പക്ഷം റവന്യൂ രേഖകൾക്ക് തന്നെയായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വഖഫ് നിയമപ്രകാരം കർഷകർക്ക് നൽകിയ നോട്ടീസുകൾ ഉടൻ പിൻവലിക്കാനും അദ്ദേഹം ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി. ഭൂമിയുടെ മേൽ തർക്കങ്ങൾ ഉണ്ടായാൽ റവന്യൂ രേഖകൾക്ക് തന്നെയായിരിക്കും പ്രഥമ പരിഗണനയെന്ന് കർണാടക ആഭ്യന്തര മന്ത്രി പരമേശ്വരയും വ്യക്തമാക്കി. അൻപത് വർഷങ്ങൾക്ക് മുൻപ് ചിലയിടങ്ങളിൽ തങ്ങളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിരുന്നു എന്നാണ് വഖഫ് ബോർഡിന്റെ അവകാശവാദം. ഇതിൻ പ്രകാരം ഭൂമി വിട്ട് ഒഴിഞ്ഞ് പോകാൻ ചില കർഷകർക്ക് അധികാരികൾ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ബിജെപി ശക്തമായ സമരപരിപാടികൾക്ക് ആഹ്വാനം…

Read More

കൊച്ചി: മതമൗലികവാദികളുടെ ഭീഷണികളെയും സൈബർ ആക്രമണങ്ങളെയും അതിജീവിച്ച ചിത്രം രാമനും കദീജയും പ്രേക്ഷകരിലേക്ക് എത്തുന്നു. ദിനേശ് പൂച്ചക്കാടാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. കേരളത്തിലെ വർത്തമാന സാഹചര്യത്തിൽ, ദുരഭിമാനപ്പോരിനിടയിൽ പെട്ടു പോകുന്ന യുവമിഥുനങ്ങളുടെ കഥ, ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മതങ്ങളുടെ പേരിൽ മുതലെടുപ്പു നടത്തിപ്പോരുന്നവരുടെ ഇടയിൽ നിന്നും ശക്തമായ ഭീഷണികളാണ് തനിക്കു നേരിടേണ്ടി വന്നതെന്ന് സംവിധായകനായ ദിനേശ് പൂച്ചക്കാട് വ്യക്തമാക്കി. സാമൂഹികമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ച ചിത്രമാണ് രാമനും കദീജയും. സമൂഹത്തിൻ്റെ ജീർണ്ണതയുടെ ഒരു നേർക്കാഴ്ച്ച കൂടിയായിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. താരപ്പൊലിമയേക്കാളുപരി കെട്ടുറപ്പുള്ള കഥയുടെ പിൽബലമാണ് ചിത്രത്തിൻ്റെ അടിത്തറയെന്നും അവർ വ്യക്തമാക്കുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന…

Read More

തിരുവനന്തപുരം: സ്കൂൾ ക്ലാസുകളിൽ സ്ഥാനക്കയറ്റത്തിന് ഓരോ വിഷയങ്ങൾക്കും മിനിമം മാർക്ക് എന്ന സമ്പ്രദായം പുനസ്ഥാപിച്ച് സർക്കാർ. പുതിയ മാനദണ്ഡപ്രകാരമുള്ള കൊല്ലപ്പരീക്ഷ ഈ വർഷം തന്നെ നടപ്പാക്കും. എട്ടാം ക്ലാസ്സിലാണ് ഇത് നടപ്പിലാക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2025-26 അദ്ധ്യയന വർഷം എട്ട്, ഒൻപത് ക്ലാസ്സുകളിലും 2026-27 അദ്ധ്യയന വർഷം എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലും മിനിമം മാർക്ക് രീതി നടപ്പിലാക്കും. മിനിമം മാർക്ക് സംബന്ധിച്ച് പൊതുവിദ്യാഭ്യസ കോൺക്ലേവിൽ ഉയർന്ന പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. പൊതുപരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകി സർക്കാർ ഉത്തരവ് തയ്യാറായിട്ടുണ്ട്. മിനിമം മാർക്ക് നേടാൻ കഴിയാത്തവർക്ക് പരിഹാരബോധവും പരീക്ഷയും നടത്തും. മിനിമം മാർക്ക് കർശനമാക്കുന്നതോടെ പഠനം ഊർജ്ജിതമാക്കാൻ വിദ്യാർത്ഥികളും പഠനനിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രമിച്ച് വരുന്നതായും മന്ത്രി…

Read More