- ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ; സംസ്ഥാനത്ത് എല്ലാവർക്കും ആരോഗ്യപരിരക്ഷ ; അംഗീകാരം നൽകി സംസ്ഥാന സർക്കാർ
- വിവാഹമോചനം നടക്കും മുൻപേ പുതിയ പങ്കാളിയെ തേടിപ്പോകുന്നു ; അമിത ബുദ്ധിമാനാകാൻ ശ്രമിക്കരുത് ; വിമർശിച്ച് ജയം രവിയുടെ ഭാര്യ ആരതി
- രാജ്യത്തുടനീളം ഗ്യാസ് സിലിണ്ടർ പൂഴ്ത്തിവയ്പ്പിനെതിരെ സർക്കാർ നടപടി ; ആയിരക്കണക്കിന് സിലിണ്ടറുകൾ കണ്ടെടുത്തു
- ശബരിമല യുവതീപ്രവേശനം: പണ്ഡിതരുടെയും പരിഷ്കർത്താക്കളുടെയും നിഷ്പക്ഷമായ ഉപദേശം തേടണം ; പുതിയ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ
- ഇന്ത്യയുടെ നയതന്ത്രവിജയം : ഇന്ത്യയുടെ 28 കപ്പലുകളും ഹോർമുസ് കടക്കുമെന്ന് ഇറാൻ
- ‘തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ആഗ്രഹം പി ടി ഉഷയെ പോലെ എംപിയാകാൻ’: ഐ എം വിജയൻ
- ശബരിമല യുവതീ പ്രവേശനം: സിപിഎം നിലപാട് അടിച്ചേൽപ്പിക്കില്ല; എംഎ ബേബി
- വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം
Author: admin
Vaa Vaathiyaar “Vaa-Vaathiyaar” ഒരു തമിഴ് ആക്ഷൻ-ഡ്രാമാ സിനിമയാണ്, കാർത്തി ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രം എന്നതാണ് പ്രധാന ആകർഷണം. എംജിആർ ആരാധകനായ മുത്തച്ഛൻ വളർത്തിയ പോലീസ് ഉദ്യോഗസ്ഥൻ രാമുവായി കാർത്തി എത്തുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തെ തുടർന്ന് വഴിതിരിയുന്ന കഥാഗതിയിൽ മറ്റ് കഥാപാത്രങ്ങൾ കൂടി എത്തുന്നതോടെ ഷിഫ്റ്റ് ഉണ്ടാകുന്നു ഭാഷ: തമിഴ് OTT പ്ലാറ്റ്ഫോം: Amazon Prime Video OTT റിലീസ് തീയതി: 28 ജനുവരി 2026 https://www.youtube.com/watch?v=k-JbtaDIwp0 Wonder Man “Wonder Man” മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (MCU) ഭാഗമായ ഒരു സൂപ്പർഹീറോ സീരീസാണ്. യാഹ്യ അബ്ദുൽ-മതീൻ II അവതരിപ്പിക്കുന്ന സൈമൺ വില്യംസ് എന്ന കഥാപാത്രം ഒരു അഭിനേതാവും അതേസമയം അത്ഭുതശക്തികൾ കൈവശമുള്ള ഒരാളുമാണ് ഹോളിവുഡിന്റെ തിളക്കമുള്ള ലോകവും സൂപ്പർഹീറോ ജീവിതവും തമ്മിൽ കുടുങ്ങുന്ന സാഹചര്യങ്ങളാണ് സീരീസ് അവതരിപ്പിക്കുന്നത്. ആക്ഷൻ, ഹ്യൂമർ, സെൽഫ്-ഐഡന്റിറ്റി എന്നീ ഘടകങ്ങൾ ചേർന്ന ഒരു വ്യത്യസ്ത മാർവൽ അനുഭവമായിരിക്കും “Wonder Man”. ഭാഷ: ഇംഗ്ലീഷ്…
“Tere Ishk Mein” ഒരു ശക്തമായ റൊമാന്റിക്-ഡ്രാമാ സിനിമയാണ്.സംവിധാനം ആനന്ദ് എൽ റായ്.. ധനുഷ് മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രം പ്രണയത്തിന്റെ അതിരുകളെയും അതിലൂടെ മനുഷ്യ മനസിൽ ഉണ്ടാകുന്ന വേദനയും ആവേശവും ആഴത്തിൽ അവതരിപ്പിക്കുന്നു. Raanjhanaa പോലുള്ള തീവ്രമായ പ്രണയകഥകൾ ഒരുക്കിയ സംവിധായകന്റെ ശൈലിയിൽ തന്നെ, വികാരങ്ങളുടെ സംഘർഷവും ആത്മസംഘട്ടനങ്ങളും നിറഞ്ഞ ഒരു കഥയാണ് “Tere Ishk Mein”. സംഗീതത്തിനും കവിതാപരമായ നറേഷനും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. ഭാഷ: ഹിന്ദി OTT പ്ലാറ്റ്ഫോം: Netflix OTT റിലീസ് തീയതി: 25 ജനുവരി 2026 https://www.youtube.com/watch?v=9AJsFRNJGZ8
Bha. Bha. Ba. “Bha. Bha. Ba.” (ഭയം, ഭക്തി, ബഹുമാനം) 2025-ൽ പുറത്തിറങ്ങിയ ഒരു മലയാളം ആക്ഷന്‍-കോമഡി-ത്രില്ലര്‍ സിനിമയാണ്. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആണ് നായകൻ. എക്സ്റ്റൻഡഡ് കാമിയോ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ശരണ്യ പൊൻവണ്ണൻ, ബാലു വർഗീസ്, സാൻഡി മാസ്റ്റർ, ദേവൻ, എസ് ജെ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഫാഹിം സഫറും നൂറിൻ ഷരീഫും ചേർന്നാണ്. ഭാഷ: മലയാളം. OTT പ്ലാറ്റ്ഫോം:ZEE5 OTT റിലീസ് തിയതി: 16 ജനുവരി 20206 https://www.youtube.com/watch?v=GHX8UnlRSUM Kalamkaval “Kalamkaval” 2025-ലെ ഒരു മലയാളം ആക്ഷൻ-ക്രൈം ത്രില്ലർ ചിത്രമാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്ത്രീകളെ പ്രണയിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കൊലപ്പെടുത്തുന്ന ഒരു സൈക്കോ ക്രിമിനലിന്റെ…
“Agatha Christie’s Seven Dials” ഒരു ബ്രിട്ടീഷ് ക്രൈം-മിസ്റ്ററി-ഡ്രാമാ സീരീസ് ആണ്, പ്രശസ്ത രചയിത്രകാരി അഗതാ ക്രിസ്റ്റിയുടെ നോവൽ The Seven Dials Mystery ആധാരമാക്കി Netflix ഒരുക്കുന്നത്. മിയ മക്കെന്ന ബ്രൂസ്, ഹെലെന ബോൺഹാം കാർട്ടർ, മാർട്ടിൻ ഫ്രീമാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഭാഷ: ഇംഗ്ലീഷ് (Original language) OTT പ്ലാറ്റ്ഫോം: Netflix OTT റിലീസ് തിയതി: 15 ജനുവരി 2026 https://www.youtube.com/watch?v=m750sa5fLu8
“People We Meet on Vacation” ഒരു അമേരിക്കന്‍ റൊമാന്റിക്-കോമഡി ചിത്രമാണ്. 2021ൽ എമിലി ഹെന്രി എഴുതിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം. ബ്രെറ്റ് ഹാലിയാണ് സംവിധാനം. എമിലി ബെയ്ഡർ, ടോം ബ്ലിത്ത്, ലൂകാസ് ഗേജ്, ജമീല ജാമിൽ, അലൻ റക്ക്, മോളി ഷാനൺ തുടങ്ങിയ താരനിര അണിനിരക്കുന്നു. ഭാഷ: ഇംഗ്ലീഷ്. OTT പ്ലാറ്റ്ഫോം: Netflix. OTT റിലീസ് തിയതി: 9 ജനുവരി 2026 https://www.youtube.com/watch?v=19Dyv7Kpmx8
“Kumki 2” 2025-ലെ ഒരു തമിഴ് ഭാഷാ (Original language: தமிழ்) ആഡ്വഞ്ചര്‍-ഡ്രാമാ സിനിമയാണ്. പ്രഭു സോളമൻ രചനയും സംവിധാനവും നിർവ്വഹിച്ച കുംകിയുടെ ഒരു സ്വതന്ത്ര തുടർച്ചയാനിത്. മതി, അർജുൻ ദാസ്, ശ്രിത റാവു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വൈകാരികമായി അവതരിപ്പിച്ചിരിക്കുന്നു. ഭാഷ: തമിഴ് (Original language). OTT പ്ലാറ്റ്ഫോം: Amazon Prime Video. OTT റിലീസ് തിയതി: 3 ജനുവരി 2026 https://www.youtube.com/watch?v=X37fsVU07FQ
Revolver Rita “Revolver Rita” 2025-ൽ പുറത്തിറങ്ങിയ ഒരു പവർ പാക്ക്ഡ് ക്രൈം-കോമഡി തമിഴ് സിനിമയാണ്, JK ചന്ദ്രു സംവിധാനം ചെയ്ത് കീർത്തി സുരേഷ് മുഖ്യ കഥാപാത്രമായി എത്തുന്നു. രാധിക ശരത്കുമാർ, സുനിൽ, റെഡിൻ കിംഗ്സ്ലി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഭാഷ: തമിഴ് (Original language); മലയാളം, തെലുങ്ക്, കന്നഡ ഡബ്ബിംഗ് പതിപ്പുകൾ ലഭ്യമാണ് OTT പ്ലാറ്റ്‌ഫോം: Netflix. OTT റിലീസ് തീയതി: 26 ഡിസംബർ 2025 https://youtu.be/bWC8MNrIn8c Cover-Up “Cover-Up” ഒരു 2025-ലെ അമേരിക്കന്‍ ഡോക്യുമെന്ററി സിനിമയാണ്. വിയറ്റ്നാം, ഇറാഖ് യുദ്ധകാലങ്ങളിലെ അമേരിക്കൻ സൈന്യത്തിന്റെ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടുവന്ന പുലിറ്റ്സർ പുരസ്കാര ജേതാവായ അന്വേഷണാത്മക പത്രപ്രവർത്തകൻ സീമർ ഹെർഷിന്റെ ജീവിതമാണ് പ്രമേയം. ലോറ പോയിട്രസ്, മാർക് ഒബനോസ് എന്നിവർ ചേർന്ന് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു ഭാഷ: ഇംഗ്ലീഷ്, ചില ഭാഗങ്ങളിൽ വിയറ്റ്നാമീസ്, അറബിക് പോലുള്ള ഭാഷാപങ്കുകളും ഉണ്ട്. OTT പ്ലാറ്റ്‌ഫോം: Netflix. OTT റിലീസ് തീയതി: 26 ഡിസംബർ…
Ithiri Neram നിരൂപക പ്രശംസ നേടിയ ഒരു മലയാളം റൊമാന്റിക് ഡ്രാമയാണ് ഇത്തിരി നേരം. റോഷൻ മാത്യു, സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കാലത്ത് പ്രണയിതാക്കളായിരുന്ന നായികാനായകന്മാർ ഒരു രാത്രി തിരുവനന്തപുരത്ത് വീണ്ടും കണ്ടുമുട്ടുന്നു. ഓർമ്മകൾ, പറയപ്പെടാത്ത വികാരങ്ങൾ, വർത്തമാനകാല സങ്കീർണ്ണതകൾ എന്നിവയിലേക്ക് പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നു. സംവിധാനം പ്രശാന്ത് വിജയ്. ഭാഷ: മലയാളം. OTT പ്ലാറ്റ്ഫോം: Sun NXT OTT റിലീസ് തിയതി: 2025 ഡിസംബർ 25 https://youtu.be/NGKuihDoND4 Nidhiyum Bhoothavum “നിധിയും ഭൂതവും ഒരു മലയാളം കോമഡി ത്രില്ലർ ചിത്രമാണ്. മൂന്ന് മെക്കാനിക്കുകൾ തങ്ങളുടെ ഷോപ്പ് ഒരു ഭൂതാവിഷ്ടമാണ് എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഹോംസ്റ്റേയിലേക്ക് മാറ്റുന്നു. തുടർന്ന് ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. പ്രമോദ് വെളിയനാട്, അശ്വത്ഥ് ലാൽ, അനീഷ് ജി മേനോൻ, റാഫി, വിഷ്ണു ഗോവിന്ദൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സംവിധാനം സാജൻ ജോസഫ്.…
Goodbye June “Goodbye June” ഒരു ഹൃദയസ്പർശിയായ ഫാമിലി-ഡ്രാമാ സിനിമ ആണ്. ഒസ്കാര്‍ ജേത്രി കേറ്റ് വിൻസ്ലെറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ക്രിസ്മസ് കാലമാണ് കഥാപശ്ചാത്തലം — രോഗബാധിതയായ അമ്മ ജൂണിന്റെ ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റത്തെ തുടർന്ന് ബന്ധുക്കൾക്കിടയിൽ ഉണ്ടാകുന്ന പുനസമാഗമം ഗൃഹാതുരത്വം എന്നിവ പ്രമേയം. സിനിമയിൽ Toni Collette, Johnny Flynn, Andrea Riseborough, Timothy Spall, Helen Mirren എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ഭാഷ: ഇംഗ്ലീഷ് (Original language) OTT പ്ലാറ്റ്ഫോം: Netflix OTT റിലീസ് തിയതി: 24 ഡിസംബർ 2025 https://youtu.be/vIDoYSWCuzQ Middle Class സാധാരണക്കാരന്റെ കുടുംബജീവിതം, സ്വപ്നങ്ങൾ, പ്രതിസന്ധികൾ എന്നിവ ശ്രദ്ധേയമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മിഡിൽ ക്ലാസ്. മുനീഷ്കാന്ത്, വിജയലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധാനം കിഷോർ മുത്തുരാമലിംഗം. ഭാഷ: തമിഴ് (Tamil) OTT പ്ലാറ്റ്ഫോം: ZEE5 OTT റിലീസ് തിയതി: 24 ഡിസംബർ 2025 https://youtu.be/wowV-jSPEXQ
Dominic and the Ladies’ Purse “Dominic and the Ladies’ Purse” 2025-ൽ പുറത്തിറങ്ങിയ മലയാളം മിസ്റ്ററി-കോമഡി-ത്രില്ലർ ചിത്രമാണ്, ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. മുൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡിറ്റക്ടീവ് ആയി മമ്മൂട്ടി അഭിനയിക്കുന്നു. ഒരു സ്ത്രീയുടെ നഷ്ടപ്പെട്ട പഴ്‌സ് കണ്ടെത്താനുള്ള അന്വേഷണം അപ്രതീക്ഷിത വഴിത്തിരിവുകളിലേക്ക് കടക്കുന്നു. ഭാഷ: മലയാളം (Original language) OTT പ്ലാറ്റ്ഫോം: ZEE5 OTT റിലീസ് തിയതി: 19 ഡിസംബർ 2025 https://youtu.be/Cnv9cQDKGfU Pharma നിവിൻപോളി ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ആണ് ഫാർമ. ഫാർമസ്യൂട്ടിക്കൽ മാഫിയയെ തുറന്നുകാട്ടന്‍ ശ്രമിക്കുന്ന ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ പോരാട്ടമാണ് ഈ സീരീസിന്റെ ഇതിവൃത്തം. ജമ്നാപ്യാരി, ഫൈനൽസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ പി ആർ അരുൺ ആണ് ഫാർമയുടെ സംവിധായകൻ. പ്രമുഖ ബോളിവുഡ് നടൻ രജിത് കപൂർ ഈ സീരീസിൽ നിർണായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു,നരേൻ തുടങ്ങിയവരാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
