- പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫിയന്ന ഫെയിലിന്റെ പരാജയം; മീഹോൾ മാർട്ടിനെ പഴിച്ച് വോട്ടർമാർ
- എൻഡോമെട്രിയോയിസ് പരിചരണം; കാത്തിരിക്കുന്നത് 900 ത്തോളം സ്ത്രീകൾ
- അയർലൻഡിൽ മഴ തുടരും; പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
- ഫോട്ട വൈൽഡ് ലെെഫ് പാർക്കിന് ധനസഹായം; പ്രഖ്യാപനവുമായി സർക്കാർ
- വാഹനാപകടം; ഗാർഡയ്ക്ക് സസ്പെൻഷൻ
- ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തി ; വർഗീയവാദിയെന്ന് അറിഞ്ഞുകൊണ്ടായിരുന്നു കൂടിക്കാഴ്ച
- ഇടുക്കിയിൽ മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തു ; പ്രതി അലിമുഹമ്മദ് പിടിയിൽ
- ഓഫ്ലേയിൽ വീടിന് തീടിപിച്ച സംഭവം; രണ്ട് പേർ മരിച്ചു; 50 കാരി ഗുരുതരാവസ്ഥയിൽ
Author: admin
ദിവസവും സമയാസമയങ്ങളിൽ ചായ കുടിച്ചില്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുന്നവരാണോ നിങ്ങൾ? ഒഴിവാക്കാൻ പറ്റാത്ത വിധം ചായകുടി നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ്. നിയന്ത്രണമില്ലാതെ ചായ കുടിക്കുന്ന ശീലം ഉപേക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന തെയീൻ, കഫീൻ തുടങ്ങിയവ അമിതമായി ശരീരത്തിൽ എത്തുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ അപകടത്തിലാക്കും. ഉത്കണ്ഠ, പേശീവലിവ്, തലവേദന എന്നിവയ്ക്കും ഇവ കാരണമാകും. അമിതമായി ചായ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ഇത് പതിയെ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കും. ചൂടോടെ ചായ ഉള്ളിലേക്ക് എത്തുന്നത് അന്നനാളം മുതൽ കുടൽ വരെയുള്ള ദഹനാവയവങ്ങളെ അപകടത്തിലാക്കും. മിക്ക വിദേശ രാജ്യങ്ങളിലും ഗർഭിണികളെ ചായ കുടിക്കുന്നതിൽ നിന്നും വിലക്കാറുണ്ട്. അമിതമായ അളവിൽ ചായ ഉള്ളിലേക്ക് എത്തുന്നത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ട്വന്റി 20 ലോകകപ്പ് വിജയത്തിന്റെ പകിട്ടിൽ നിന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ആരാധകരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു പിന്നാലെ വന്ന ഏകദിന പരമ്പരയിൽ ശ്രീലങ്കയോട് ഏറ്റ അപ്രതീക്ഷിതമായ പരാജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0നായിരുന്നു ഇന്ത്യയുടെ തോൽവി. പരമ്പരയിലെ ആദ്യ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടൈയിൽ കലാശിച്ചപ്പോൾ, രണ്ടാമത്തെയും അവസാനത്തെയും മത്സരങ്ങൾ ആധികാരികമായി വിജയിച്ചാണ് സിംഹളപ്പട പരമ്പര വിജയം ആഘോഷിച്ചത്. 27 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. പരമ്പരയിലെ അവസാന മത്സരത്തിൽ 110 റൺസിനാണ് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അടങ്ങുന്ന ഇന്ത്യൻ ടീമിനെ ശ്രീലങ്കൻ യുവനിര കെട്ടുകെട്ടിച്ചത്. 1997ലായിരുന്നു ഇതിന് മുൻപ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഏകദിന പരമ്പര വിജയിച്ചത്. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 249 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 26.1 ഓവറിൽ 138 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യയുടെ പുതിയ കോച്ച് ഗൗതം ഗംഭീറിന് ഈ പരാജയം അപ്രതീക്ഷിത തിരിച്ചടിയായപ്പോൾ,…
പാർവതി തിരുവോത്ത്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനതായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത സ്ത്രീപക്ഷ സിനിമയായിരുന്നു ‘ഉള്ളൊഴുക്ക്’. നല്ല ചിത്രമെന്ന അഭിപ്രായം നേടിയെടുക്കാൻ സാധിച്ചുവെങ്കിലും തിയേറ്ററിൽ ചിത്രത്തിന് വിജയമാകാൻ കഴിഞ്ഞില്ല എന്നാണ് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. തിയേറ്ററുകളിൽ നിന്നും ആകെ 4.46 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചത് എന്നാണ് വിവരം. കട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിസ്ഥാൻ ഫിലിം കമ്പനി എന്ന സ്ഥാപനം നടത്തിയ തിരക്കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തന്നെ ‘ദ് ഫ്യൂണറൽ’ എന്ന തിരക്കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഉള്ളൊഴുക്ക്. ഉര്‍വശിക്കും പാര്‍വതി തിരുവോത്തിനും പുറമേ അര്‍ജുൻ രാധാകൃഷ്‍ണൻ വീണാ രാധാകൃഷ്‍ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിച്ചിരിക്കുന്നു. തിയേറ്റർ റൺ പൂർത്തിയാക്കിയ ഉള്ളൊഴുക്ക് ആമസോൺ…
ഓടി പതം വന്ന് പഴകി ഉപയോഗശൂന്യമായ വാഹനം പൊളിച്ച് വിൽക്കാനോ ആക്രിക്കാർക്ക് കൊടുക്കാനോ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. ഓടിക്കാൻ കഴിയാത്ത വാഹനം പൊളിച്ചടുക്കുമ്പോൾ നിയമപരമായി പാലിക്കേണ്ട ചില നടപടിക്രമങ്ങൾ ഉണ്ട്. പലർക്കും ഇവ അറിയില്ല എന്നതാണ് സത്യം. വാഹനം പൊളിച്ച് വിൽക്കാനോ ആക്രിക്കാർക്ക് കൊടുക്കാനോ തീരുമാനിച്ച് കഴിഞ്ഞാൽ, വാഹനത്തിന്റെ ആർ സി ബുക്കും മറ്റു രേഖകളും ബന്ധപ്പെട്ട ആർ ടി ഓഫീസിൽ സമർപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. അല്ലാത്ത പക്ഷം ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ആർ സി ബുക്ക് ആർ ടി ഓഫീസിൽ സറണ്ടർ ചെയ്തില്ലെങ്കിൽ, പൊളിക്കാൻ വാങ്ങുന്നവർ ഇതേ വാഹനം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ കുടുങ്ങുന്നത് യാഥാർത്‌ഥ ഉടമ ആയിരിക്കും. ഇത് പിന്നീട് നിയമ പോരാട്ടങ്ങളിലേക്കും നൂലാമാലകളിലേക്കും നീങ്ങുന്നത് മോട്ടോർ വാഹന വകുപ്പിനും പോലീസിനും മറ്റു പല വകുപ്പുകൾക്കും തലവേദന സൃഷ്‌ടിക്കും. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ സമീപകാലത്ത് വാർത്തയായിരുന്നു. ഈ…
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ മാരകമായ എംപോക്സ് ബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. എംപോക്സിന്റെ വ്യാപന ശേഷി കൂടിയ വകഭേദമാണ് നിലവിൽ വിവിധ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇത് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് നയിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലെ എംപോക്സ് വ്യാപനം നേരിടാൻ അടിയന്തിരമായി ഒരു മില്ല്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 10 ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധയിൽ 96 ശതമാനവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്. ഇതിൽ 70 ശതമാനവും 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ആകെ മരണങ്ങളിൽ 85 ശതമാനവും കുട്ടികളാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് പുറമേ ബുറുണ്ടി,…
ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ചയെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതിപക്ഷം വീഡിയോ കൂടി പുറത്തുവിട്ട സാഹചര്യത്തിൽ വിശദീകരണവുമായി ലോക്സഭാ സെക്രട്ടറിയറ്റ്. ചോർച്ച സാരമുള്ളതല്ല. വിഷയം കൃത്യമായി പരിശോധിച്ചു. ലോബിക്ക് മുകളിലെ സ്ഫടിക കമാനം ഉറപ്പിക്കുന്നതിനായി ഉപയോഗിച്ച പശയാണ് ചോർച്ചയ്ക്ക് കാരണമെന്ന് സെക്രട്ടറിയറ്റ് വിശദീകരിച്ചു. സ്വാഭാവിക പ്രകാശം മന്ദിരത്തിനുള്ളിൽ ലഭിക്കുന്നതിന് വേണ്ടിയാണ് സ്ഫടിക താഴികക്കുടം സ്ഥാപിച്ചത്. ചോർച്ച ഒരിടത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അത് അതിവേഗം പരിഹരിച്ചുവെന്നും ലോക്സഭാ സെക്രട്ടറിയറ്റ് വ്യക്തമാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോബിയിൽ നിന്നും വെള്ളം ചോരുന്നതും, ചോർന്ന വെള്ളം ശേഖരിക്കാൻ ബക്കറ്റ് സ്ഥാപിച്ചതുമായ വിവരം ദൃശ്യങ്ങൾ സാഹിതം കോൺഗ്രസ് എം പി മാണിക്കും ടാഗോർ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. വിഷയം പാർലമെന്റ് ചര്ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ന്യൂഡൽഹി: വ്യാജരേഖ ചമയ്ക്കലും വഞ്ചനാകുറ്റവും തെളിയിക്കപ്പെട്ട വിവാദ ഐ എ എസ് ട്രെയിനി പൂജ ഖേദ്കർക്കെതിരെ യു പി എസ് സി ശക്തമായ നടപടികള്‍ കൈക്കൊണ്ടു. നിലവിലെ സെലക്ഷൻ നഷ്ടമാകുന്നതിന് പുറമേ ഇവർക്ക് ഇനി ഒരു പരീക്ഷകളിലും പങ്കെടുക്കാൻ സാധിക്കില്ല. എന്നാൽ, ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ കുറ്റം ആരോപിച്ച് പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ നടക്കുന്നത് എന്നാണ് ഖേദ്കർ കോടതിയെ അറിയിച്ചത്. എന്നാൽ, സംവിധാനത്തെയാകെ അനഭിമതമായ പ്രവൃത്തിയിലൂടെ പൂജ വഞ്ചിച്ചിരിക്കുകയണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഐ എ എസ് സെലക്ഷൻ ലഭിക്കുന്നതിനായി പൂജ തന്റെ മതാപിതാക്കളുടെ പേരുകൾ തിരുത്തി. ഇത് പരീക്ഷാ സംവിധാനത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ്. ന്യായമായും തിരഞ്ഞെടുക്കപ്പെടേണ്ട മറ്റ് മത്സരാർത്ഥികളുടെ അവസരം ഇവർ ഇല്ലാതാക്കാൻ ശ്രമിച്ചു. പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഒബിസി ക്വാട്ട പ്രകാരം ക്രീമിലെയർ, നോൺ ക്രീമിലെയർ ഘടനകൾ നിലവിലുണ്ട്. പൂജയുടെ പിതാവിന് 53 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ ഉണ്ട്. എന്നാൽ ഇത് മറച്ചുവെക്കുന്നതിനായി, തന്റെ മാതാപിതാക്കൾ…
ന്യൂഡൽഹി: മതിയായ കാരണം ബോധിപ്പിക്കാതെ ഇന്ത്യൻ വിദ്യാർത്ഥികളെ അമേരിക്ക മടക്കി അയക്കുന്നു എന്ന കണ്ടെത്തൽ ശരിവെച്ച് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ 3 വർഷത്തിനിടെ ഇത്തരത്തിൽ 48 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് അമേരിക്ക മടക്കി അയച്ചതെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് പാർലമെന്റിൽ വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ടിഡിപി ലോക്സഭാംഗം ബി കെ പാർത്ഥസാരഥിയാണ് വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. പാർത്ഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കണക്കുകൾ വിശദീകരിച്ചത്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും അനധികൃത കുടിയേറ്റം ഉണ്ടാകുന്നു എന്നത് ആശങ്കാജനകമാണെന്നും റിപ്പോർട്ടുകളെ ഉദ്ധരിച്ച് മന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാനും പാർത്ഥസാരഥി ആവശ്യപ്പെട്ടു. മതിയായ രേഖകളില്ലാതെ തൊഴിൽ തേടി പോകുക, പഠനം ഉപേക്ഷിക്കുക, സസ്പെൻഷനോ പുറത്താക്കലോ നേരിടുക, പ്രായോഗിക പരിശീലനം പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തുക, വിസ റദ്ദാക്കപ്പെടുക തുടങ്ങിയ കാരണങ്ങളാൽ ചിലർ പുറത്താക്കപ്പെടുന്നതായി സർക്കാർ അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ അതിനായുള്ള നടപടികൾ…
വാഷിംഗ്ടൺ: പ്രചാരണത്തിലും നയരൂപീകരണത്തിലും ജനങ്ങളാണ് തന്റെ ശക്തിയെന്നും വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്നും കമല ഹാരിസ്. ഓരോ വോട്ടും നേടാൻ പരമാവധി പരിശ്രമിക്കുമെന്നും അവർ പറഞ്ഞു. നവംബർ 5ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റായ കമലയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വത്തിൽ നിന്നും ബൈഡൻ പിന്മാറിയതോടെ, ജൂലൈ 27ന് ഇന്ത്യൻ വംശജയായ കമല ഹാരിസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമലയുടെ വിജയം ഉറപ്പിക്കാൻ ഭാര്യ മിഷേലിന്റെ നേതൃത്വത്തിൽ വനിതാ നേതാക്കളുടെ സംഘം പ്രചാരണ രംഗത്ത് സജീവമായിരിക്കുമെന്നും ഒബാമ അറിയിച്ചു. മഹതിയായ വൈസ് പ്രസിഡന്റ് എന്നാണ് ഒബാമ കമലയെ വിശേഷിപ്പിച്ചത് അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് നിലവിൽ ഏറ്റവും അനുയോജ്യയായ വ്യക്തിത്വമാണ് കമല ഹാരിസ്. അവർക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയാണെന്ന് നടനും ഡെമോക്രാറ്റിക് അനുയായിയുമായ ജോർജ്ജ് ക്ലൂണിയും വ്യക്തമാക്കി. മികച്ച നേതൃപാടവത്തിന് ഉടമയാണ് കമല…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
