- ‘ഞങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തു, ആനന്ദ് ശ്രീബാലയിലൂടെ എന്റെ മകളെ ഞാൻ കണ്ടു‘: വികാരാധീനമായ പ്രതികരണവുമായി മിഷേലിന്റെ പിതാവ്
- ‘കലോത്സവത്തിൽ കലവറ കാക്കാൻ കഴിഞ്ഞത് അഭിമാനകരം‘: കുട്ടികളുടെ വയറും മനസ്സും നിറയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ദേശീയ അദ്ധ്യാപക പരിഷത്ത്
- പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു ; തടയാനെത്തിയ ഭാര്യാപിതാവിനും വെട്ടേറ്റു
- സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു , ഇപ്പോൾ ഉറക്കമില്ല : ‘അമരൻ’ സിനിമയുടെ നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ വക്കീൽ നോട്ടീസ്
- സ്വതസിദ്ധമായ ശൈലിയുള്ള പ്രതിഭയുള്ള നടൻ ; മേഘനാഥന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാലും, മമ്മൂട്ടിയും
- രാമേശ്വരത്ത് മേഘവിസ്ഫോടനവും , കനത്ത മഴയും ; പിന്നാലെ എത്തുന്നു ന്യൂനമർദ്ദം
- കാൻസർ ആണെന്ന് അറിഞ്ഞിരുന്നു , അത് സ്ഥിരീകരിക്കാൻ വിളിക്കാൻ മടിയായിരുന്നു ; മേഘനാഥന് ആദരാഞ്ജലി അർപ്പിച്ച് സീമ ജി നായർ
- നടൻ മേഘനാഥൻ അന്തരിച്ചു
Author: admin
വാഷിംഗ്ടൺ: ബംഗ്ലാദേശിലെ ഹൈന്ദവ, ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും, അമേരിക്കയിൽ താൻ അധികാരത്തിലെത്തിയാൽ ഇന്ത്യയുമായി മികച്ച സഹകരണം ഉറപ്പ് നൽകുന്നുവെന്നും ട്രമ്പ് പറഞ്ഞു. ദീപാവലി ആശംസകൾ നേരുന്നതിനിടെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കൂടിയായ ട്രമ്പിന്റെ പ്രതികരണം. ബംഗ്ലാദേശിൽ കലാപകലുഷിതമായ അന്തരീക്ഷം തുടരുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും പ്രസിഡന്റ് ജോ ബൈഡനും അമേരിക്കയിലെയും ലോകത്ത് എല്ലായിടത്തെയും ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രമ്പ് കുറ്റപ്പെടുത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും വലിയ തോതിൽ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയുമാണ്. ഇതിനെ താൻ ശക്തമായി അപലപിക്കുകയാണെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ഇത് ആദ്യമായാണ് ഡൊണാൾഡ് ട്രമ്പ് പ്രതികരിച്ചിരിക്കുന്നത്. കലാപത്തിൽ നൂറു കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം അനുവദിക്കില്ലായിരുന്നു. ഇസ്രയേൽ വിഷയത്തിലും യുക്രെയ്ൻ വിഷയത്തിലും…
തൃശൂർ: ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി കൊടകര കുഴൽപ്പണ വിവാദം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കൊടകരയിൽ നിന്നും മോഷ്ടിക്കപ്പെട്ടത് ബിജെപിക്ക് വേണ്ടി എത്തിച്ച കുഴൽപ്പണം തന്നെയായിരുന്നു എന്ന ബിജെപി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ പുതിയ വെളിപ്പെടുത്തലാണ് വിവാദം ചൂട് പിടിപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണമുണ്ടാകുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, മുഖ്യമന്ത്രി ഡിജിപിയുമായി ആശയവിനിമയം നടത്തിയിരുന്നു. 2021 ഏപ്രിൽ 2ന് രാത്രി 11.00 മണിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ചാക്കിൽ കെട്ടി ബിജെപിയുടെ പ്രചാരണ സാമഗ്രികൾ എന്ന് പറഞ്ഞ് പാർട്ടി ജില്ലാ ഓഫീസിൽ എത്തിച്ചുവെന്നാണ് സതീശ് പറയുന്നത്. പണം കൊണ്ടുവന്നത് ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ അറിവോടെയാണെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നും സതീശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന സതീശിന്റെ പരാതി പരിഗണിച്ച്, ഇയാളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. പണം കൊണ്ടുവന്നത് പാര്‍ട്ടി അനുഭാവിയും…
കൊച്ചി: മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സജി ചെറിയാൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നായിരുന്നു പോലീസിന്റെ നേരത്തേയുള്ള കണ്ടെത്തൽ. എന്നാൽ സജി ചെറിയാൻ ഭരണത്തിലെ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചുവെന്നും പ്രസംഗത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. സംഭവത്തിൽ പോലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. സജി ചെറിയാന്റെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ: ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍…
കാബൂൾ: സ്ത്രീകളുടെ പൊതുജീവിതവും സാമൂഹിക ജീവിതവും പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്ന വിചിത്ര ഉത്തരവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. സ്ത്രീകളുടെ ഒച്ച പൊതു ഇടങ്ങളിൽ കേൾക്കാൻ പാടില്ല എന്നാണ് താലിബാന്റെ പുതിയ ഉത്തരവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ സദാചാര വകുപ്പ് മന്ത്രി ഖാലിദ് ഹനാഫിയുടേതാണ് വിവാദ ഉത്തരവ്. പ്രായപൂർത്തിയായ ഒരു സ്ത്രീ പ്രാർത്ഥിക്കുന്ന ഒച്ച പോലും മറ്റൊരു സ്ത്രീയാണെങ്കിൽ കൂടി കേൾക്കാൻ പാടില്ല. തക്ബീർ മുഴക്കാനോ പാട്ട് പാടാനോ അവർക്ക് അവകാശമില്ലെന്നും ഹനാഫി വ്യക്തമാക്കി. അതേസമയം പരസ്പരം സംസാരിക്കുന്നതിൽ നിന്ന് പോലും സ്ത്രീകളെ വിലക്കുന്ന താലിബാന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ രക്ഷയ്ക്ക് വേണ്ടി എത്രയും വേഗം അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തണമെന്ന് ആമ്നെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രതീകമാണെന്ന് അടുത്തയിടെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടിയിരുന്നു. 1919ൽ തന്നെ…
കൊച്ചി:നിഖില വിമല്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം പെണ്ണ് കേസിൻ്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോര്‍ എക്സ്പ്രിമെന്റ് , ലണ്ടന്‍ ടാക്കീസ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ബാനറില്‍ രാജേഷ് കൃഷ്ണ, മുകേഷ് ആര് മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ‘പെണ്ണ് കേസ്’ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പെണ്ണ് കേസിന്റെ ചിത്രീകരണം അടുത്ത മാസം പകുതിയോടെ ആരംഭിക്കും. രശ്മി രാധാകൃഷ്ണനും ഫെബിന് സിദ്ധാർത്ഥും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നിഖില വിമല്‍ നായികയായ ഗുരുവായൂര്‍ അമ്പല നടയില്‍, വാഴൈ(തമിഴ്) എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചായാഗ്രഹണം-ഷിനോസ്, എഡിറ്റിംഗ് – സരിന് രാമകൃഷ്ണന്, സഹ തിരക്കഥ,സംഭാഷണം – ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത്, പ്രൊഡക്ഷൻ കൺസൽട്ടൻ്റ് – വിപിൻ കുമാർ, കലാസംവിധാനം- ഹർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ- ജിനു…
ന്യൂഡൽഹി: ഇന്ത്യയുടെ അൻപത്തിയൊന്നാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കാൻ അടുത്തയിടെ തീരുമാനമായിരുന്നു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഖന്നയുടെ നിയമനത്തിന് ശുപാർശ നൽകിയത്. ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതോടെ, നവംബർ 11ന് ഖന്ന ചുമതലയേൽക്കും. ഇന്ത്യയിൽ ജഡ്ജിമാരുടെ നിയമനം കൊളീജിയം സംവിധാനം വഴിയാണ് നടപ്പിലാകുന്നത്. ഭരണഘടനയിലെ 124, 217 അനുച്ഛേദങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നത്. ആർട്ടിക്കിൾ 124 പ്രകാരം, ഇന്ത്യക്ക് ഒരു സുപ്രീം കോടതിയും ചീഫ് ജസ്റ്റിസും, പാർലമെന്റ് നിയമനിർമ്മാണം നടത്താത്തിടത്തോളം, ഏഴിൽ കവിയാത്ത ജഡ്ജിമാരും ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന. സുപ്രീം കോടതിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇത് പിന്നീട് 33 ജഡ്ജിമാർ വരെയാക്കി ഉയർത്തിയിരിക്കുന്നു. ഭരണഘടന പ്രകാരം സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരെയും നിയമിക്കേണ്ടത് രാഷ്ട്രപതിയാണ്. ഇതിനായി സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ മാർഗനിർദ്ദേശം പരിഗണിക്കേണ്ടതുണ്ട്. 65 വയസ്സുവരെ അവർക്ക് ചുമതലയിൽ തുടരാൻ സാധിക്കും. എന്താണ് കൊളീജിയം സംവിധാനം? സുപ്രീം കോടതിയിലെയും…
ആലപ്പുഴ: ആലപ്പുഴയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി അർദ്ധനഗ്നരായി മുഖം മറച്ച് ഇറങ്ങിയ രണ്ടംഗ സംഘം ഭീതി പരത്തുന്നു. ഇവർ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിൽ നിന്നുള്ള മോഷണ സംഘമായ കുറുവ സംഘമാണോ എന്ന സംശയമാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. കവർച്ചയ്ക്കിടെ കൊലപാതകം ഉൾപ്പെടെയുള്ള കൊടും ക്രൂരതകൾ കൈമുതലാക്കിയ നിഷ്ഠുരന്മാരായ മോഷ്ടക്കളുടെ സംഘമാണ് കുറുവ സംഘം. ആലപ്പുഴ മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണ ശ്രമം നടന്നിരുന്നു. തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലാണ് മുഖം മറച്ച് അർദ്ധനഗ്നരായ രണ്ടംഗ സംഘത്തെ കണ്ടെത്തിയത്. അർദ്ധനഗ്നരായി മുഖം മറച്ച് മോഷണത്തിനെത്തുന്നത് കുറുവ സംഘത്തിന്റെ രീതിയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശത്ത് പോലീസ് രാത്രി പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകൾ ആറ് മാസത്തോളം നിരീക്ഷിച്ച ശേഷമാണ് കുറുവ സംഘം അകത്ത് കടക്കുന്നത്. പകൽ സമയങ്ങളിൽ ചെറിയ ജോലികളുമായി പ്രദേശത്ത് തങ്ങുകയും രാത്രിയിൽ മാരകായുധങ്ങളുമായി കടന്നുവന്ന് കവർച്ച…
തിരുവനന്തപുരം: ഐക്യകേരളം രൂപീകരിക്കപ്പെട്ടിട്ട് ഇന്ന് അറുപത്തിയെട്ട് വർഷം പൂർത്തിയാകുന്നു. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി, 1956 നവംബർ 1നാണ് കേരള സംസ്ഥാനം രൂപീകൃതമായത്. 1956ലെ സംസ്ഥാന പുന:സംഘടന നിയമമാണ് ഐക്യകേരള രൂപീകരണത്തിന് ആധാരം. കേരള സംസ്ഥാന രൂപീകരണത്തിൽ ഐക്യകേരള പ്രസ്ഥാനത്തിന്റെ സംഭാവനകൾ വളരെ വലുതാണ് രൂപീകരണ സമയത്ത് 5 ജില്ലകൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. അന്ന് ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. സംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ഫെബ്രുവരി 28നാണ് കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പിൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേരളത്തിൽ അധികാരമേറ്റു. ലോക ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്. പ്രകൃതി രമണീയമായ സംസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത്. കൃഷിക്ക് അനുയോജ്യമായ സന്തുലിതമായ കാലാവസ്ഥയാണ് കേരളത്തിലേത്. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും രാജ്യത്ത് ഏറെ മുന്നിൽ നിൽക്കുന്ന കേരളം ശുചിത്വാവബോധത്തിലും ആരോഗ്യപരിപാലന രംഗത്തും രാജ്യത്തിന് മാതൃകയാണ്.…
ലണ്ടൻ: തൊഴിലാളികളുടെ മിനിമം വേതനം 6.7 ശതമാനം ഉയർത്താൻ ബ്രിട്ടൺ തീരുമാനിച്ചു. വരുന്ന ഏപ്രിൽ മാസം മുതൽ ഇതിന്റെ പ്രയോജനം അർഹരായവർക്ക് ലഭിക്കും. തൊഴിൽ ഉടമകളുടെ എതിർപ്പുകളെ മറികടന്നാണ് തീരുമാനം. ചിലവഴിക്കലിലും നിക്ഷേപങ്ങളിലും നികുതികളിലും വൻ വർദ്ധന പ്രതീക്ഷിക്കുന്ന തന്റെ കന്നി ബജറ്റിന്റെ പശ്ചാത്തലത്തിലാണ് മിനിമം വേതനം ഉയർത്താനുള്ള തീരുമാനം ധനകാര്യ മന്ത്രി റെയ്ച്ചൽ റീവ്സ് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ജീവിത ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. വരുന്ന സാമ്പത്തിക വർഷം മിനിമം വേതനം 3.9 ശതമാനം വർദ്ധിപ്പിക്കും എന്നായിരുന്നു മുൻ കൺസർവേറ്റീവ് സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഇത് 6.7 ശതമാനം ഉയർത്താൻ നിലവിലെ ലേബർ സർക്കാർ തയ്യാറാകുന്നതോടെ, മണിക്കൂറിൽ 11.44 പൗണ്ടിൽ നിന്നും 12.21 പൗണ്ടായി വേതനം ഉയരും. യുവ തൊഴിലാളികളുടെ വേതനത്തിലും ഇതോടെ ആനുപാതികമായ വർദ്ധനവ് ഉണ്ടാകും. മുപ്പത് ലക്ഷം തൊഴിലാളികൾക്ക് നേരിട്ട് ഇതിന്റെ…
കേരളത്തിന്റെ വിശാലമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ദേശീയോത്സവമാണ് ഓണം. കാർഷിക സ്മൃദ്ധിയുടെ ഗതകാല സ്മരണകൾ തുടികൊട്ടുന്ന ഓണാഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ ഇനമണ് ഓണസദ്യ. ഇതിൽ തന്നെ ആചാരപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള ഒന്നാണ് തൃക്കാക്കര ഓണസദ്യ. ഓണാഘോഷവുമായി ബന്ധപ്പെട്ട് സമൃദ്ധമായ ചരിത്ര പ്രാധാന്യം അർഹിക്കുന്ന ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. വൈഷ്ണവ ക്ഷേത്രമായ ഇവിടെ, മഹാബലിയുടെ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത ജനങ്ങൾക്ക്, തങ്ങളുടെ വീടുകളിൽ ഓണം ആഘോഷിക്കാനുള്ള അനുമതി നൽകി, വാമനന്റെ പാദസ്പർശത്താൽ മോക്ഷം നേടി മഹാബലി മറഞ്ഞു എന്ന ഐതിഹ്യം തൃക്കാക്കരയിലാണ് നടന്നത് എന്നാണ് വിശ്വാസം. വാമനാവതാരം പൂണ്ട മഹാവിഷ്ണുവിന്റെ തൃക്കാൽ പതിഞ്ഞ ഇടം തൃക്കാൽക്കരയായി. പിന്നീട് ഇത് തൃക്കാക്കരയായി എന്നാണ് പറയപ്പെടുന്നത്. ഓണനാളിൽ തൃക്കാക്കരയിൽ വിളമ്പുന്ന സദ്യക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഇഞ്ചിത്തൈര് ഉൾപ്പെടെ നിരവധി വിഭവങ്ങളാണ് ഇവിടെ സദ്യക്ക് തൂശനിലയിൽ വിളമ്പുന്നത്. ക്ഷേത്രാങ്കണത്തിലാണ് സദ്യ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.