Pet Detective
“The Pet Detective” ഒരു മലയാളം ആക്ഷന്‍-കോമഡി ചിത്രം ആണ്, ഷറഫുദീൻ (Sharaf U Dheen) “ടോണി ജോസ് അലുല” എന്ന കഥാപാത്രമായി അഭിനയിക്കുന്നു. ടോണി കൊച്ചിയിലെ തന്റെ പിതാവിന്റെ ഡിറ്റക്ടീവ് ഏജൻസിയിൽ ജോയിൻ ചെയ്യുന്നു. അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തെ ഇംപ്രെസ്സ് ചെയ്യാൻ നടത്തുന്ന പരിശ്രമങ്ങളിലൂടെ മുന്നേറുന്ന കഥാഗതി. അന്താരാഷ്ട്ര കള്ളക്കടത്തുകാരുമായി ബന്ധമുള്ള ഒരു നിർണ്ണായകമായ കിഡ്നാപ്പിംഗ് നടക്കുന്നതോടെ ഗിയർ ഷിഫ്റ്റ് ആകുന്നു. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രം.
ഭാഷ: മലയാളം
OTT പ്ലാറ്റ്ഫോം: ZEE5
OTT റിലീസ് തിയതി: 28 നവംബർ 2025
Aaryan
“Aaryan” (2025) 2025-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ആര്യൻ. പ്രവീൺ കെ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിഷ്ണു വിശാൽ, ശ്രദ്ധ ശ്രീനാഥ്, മാനസ ചൗധരി എന്നിവർക്കൊപ്പം ശെല്‍വരാഘവനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. വിഷ്ണു വിശാൽ സ്റ്റുഡിയോസ് ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഭാഷ: തമിഴ് (original)
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 28 നവംബർ 2025
Born Hungry
“Born Hungry” ഒരു മനോഹരമായ ഡോക്ക്യുമെന്ററി സിനിമയാണ്. സെലിബ്രിറ്റി ഷെഫ് സാഷ് സിംപ്സണിന്റെ പ്രചോദനാത്മകമായ ജീവിത കഥയാണ് പ്രമേയം. ബാല്യത്തിൽ കുടുംബത്താൽ ഉപേക്ഷിക്കപ്പെടുകയും ചെന്നൈയിലെ തെരുവുകളിൽ മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒറ്റയ്ക്ക് വളരുകയും ചെയ്യുന്നു. ഒരു കനേഡിയൻ കുടുംബം ദത്തെടുക്കുന്നതോടെ ജീവിതസാഹചര്യങ്ങൾ മാറുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ വേരുകൾ തേടി ഇന്ത്യയിലേക്ക് എത്തി നടത്തുന്ന അന്വേഷണങ്ങളുടെ കഥ പറയുന്നു.
ഭാഷ: ഇംഗ്ലീഷ്.
OTT പ്ലാറ്റ്ഫോം: Jio Hotstar.
OTT റിലീസ് തിയതി: 28 നവംബർ 2025
The Stringer: The Man Who Took The Photo
“The Stringer: The Man Who Took The Photo” (2025) ഒരു ഡോക്യുമെന്ററി സിനിമയാണ്, ഡയറക്ടർ Bao Nguyen. നാപാം ഗേൾ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന വിയറ്റ്നാം യുദ്ധ ഫോട്ടോഗ്രാഫ് ‘ദി ടെറർ ഓഫ് വാർ‘ ആസ്പദമാക്കി , ഒരുക്കിയ ചിത്രത്തിൽ, ഫോട്ടോഗ്രാഫറുടെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെടുന്നു. ശരിയായ ഫോട്ടോഗ്രാഫർക്ക് ക്രെഡിറ്റ് നൽകിയിട്ടുണ്ടോ എന്ന് വസ്തുനിഷ്ഠമായി അന്വേഷിക്കുന്നു. ഈ വിഷയത്തിൽ രണ്ട് വർഷത്തെ അന്വേഷണം അവതരിപ്പിക്കുന്നു
ഭാഷ: ഇംഗ്ലീഷ് (പലപ്പോഴും Vietnamese സബ്ടൈറ്റിൽ / സംഭാഷണങ്ങളുമുണ്ട്)
OTT റിലീസ് തിയതി: 28 നവംബർ 2025
Primitive War
“Primitive War” (2025) ഒരു ആക്ഷന്‍-സയന്‍സ്-ഹൊറര്‍ സിനിമയാണ്, ല്യൂക്ക് സ്പാർക് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. 1968ൽ വിയറ്റ്നാം കാട്ടിലെ ഒരു താഴ്വരയിൽ നടക്കുന്ന ഒരു സംഭവമാണ് പ്രമേയം. യു എസ് ആർമി സ്പെഷ്യൽ ഫോഴ്സ്, പ്ലാറ്റൂണിനായി രക്ഷാദൗത്യം നടത്തുന്ന ഒരു രഹസ്യാന്വേഷണ യൂണിറ്റ്, ദിനോസറുകളുമായി ബന്ധപ്പെട്ട് നിഗൂഢമായ ഒരു രഹസ്യം കണ്ടെത്തുന്നു. ഒപ്പം ഭയാനകമായ ചില സംഭവ വികാസങ്ങളും അരങ്ങേറുന്നു.
ഭാഷ: ഇംഗ്ലീഷ്
OTT പ്ലാറ്റ്ഫോം: Lionsgate Play
OTT റിലീസ് തിയതി: 28 നവംബർ 2025

