Kaantha
“Kaantha” 1950–കളിലെ മദ്രാസിലെ സിനിമാ വ്യവസായത്തെ പശ്ചാത്തലമാക്കി ഒരുങ്ങിയ പീരിയഡ് ത്രില്ലർ മിസ്റ്ററി ഡ്രാമയാണ്. ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബാട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സംവിധായകനും സൂപ്പർ താരവും തമ്മിലുള്ള ആത്മബന്ധത്തിന്റെയും ഈഗോ ക്ലാഷിന്റെയും കഥയിൽ നിന്നും ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിലേക്ക് ഗതിമാറുന്ന കഥാ പശ്ചാത്തലം.
ഭാഷ: തമിഴ്. മറ്റ് പ്രമുഖ ഇൻഡ്യൻ ഭാഷകളിൽ ഡബ്ബിംഗ് പതിപ്പുകളും ലഭ്യമാണ്.
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തീയതി: 12 ഡിസംബർ 2025
Saali Mohabbat
“Saali Mohabbat” 2025ലെ ഒരു ഹിന്ദി സസ്പെൻസ് ഡ്രാമാ ചിത്രമാണ്. Tisca Chopra ആദ്യമായി സംവിധാനം ചെയ്തത്. ഒരു ചെറിയ പട്ടണത്തിലെ വീട്ടമ്മയായ സ്മിത വൈകാരികവും മാനസികവുമായ സംഘർഷത്തിൽ അകപ്പെടുന്നതോടെ അവളുടെ ജീവിതം ഇരുണ്ട വഴിത്തിരിവിലേക്ക് നീങ്ങുന്നു. വിശ്വാസവഞ്ചന, വിശ്വാസം, മാറിക്കൊണ്ടിരിക്കുന്ന സ്വത്വങ്ങൾ, ബന്ധങ്ങളിലെ ധാർമ്മിക അവ്യക്തത എന്നിവ ഈ കഥയിൽ വിശദീകരിക്കപ്പെടുന്നു. രാധിക ആപ്തേ, ദിവ്യേന്ദു, അനുരാഗ് കശ്യപ്, ശരത് സക്സേന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഭാഷ: ഹിന്ദി
OTT പ്ലാറ്റ്ഫോം: ZEE5 (ഒറ്റ-ഡിജിറ്റൽ റിലീസ്)
OTT റിലീസ് തിയതി: 12 ഡിസംബർ 2025
Single Papa
“Single Papa” ഒരു ഹിന്ദി ഫാമിലി, കോമഡി, ഡ്രാമ വെബ് സീരീസാണ്. വിവാഹ മോചിതനും പക്വതയില്ലാത്തവനുമായ യുവാവ് ഒരു കുട്ടിയെ ദത്തെടുക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സാമൂഹികവും കുടുംബപരവും വൈകാരികവും രസകരവുമായ കഥാമുഹൂർത്തങ്ങൾ. സുധാകർ ത്രിവേദി, പ്രജക്ത കോലി, കുനാൽ കെമ്മു എന്നിവർ പ്രധാന താരങ്ങൾ.
ഭാഷ: ഹിന്ദി
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 12 ഡിസംബർ 2025
Wake Up Dead Man A Knives Out Mystery
“Wake Up Dead Man: A Knives Out Mystery” 2025-ലെ ഒരു അമേരിക്കന് മിസ്റ്ററി-ക്രൈം ചിത്രം ആണ്, Rian Johnson രചിച്ച് സംവിധാനം ചെയ്തതാണ്. ഒരു ചെറിയ നഗരത്തിലെ പള്ളിയിൽ ഒരു കൊലപാതകം നടക്കുന്നു. തുടർന്ന് നടക്കുന്ന അന്വേഷണത്തിൽ നിഗൂഢവും ആവേശകരവും ദുരൂഹവുമായ അധ്യായങ്ങൾ വെളിപ്പെടുന്നു.
ഭാഷ: ഇംഗ്ലീഷ്.
OTT പ്ലാറ്റ്ഫോം: Netflix.
OTT റിലീസ് തീയതി: 2025 ഡിസംബർ 12.

