ആൻട്രിം: കൗണ്ടി ആൻട്രിമിൽ സ്ത്രീയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ആൻട്രിമിലെ ടൗണിലെ ഗ്രീൻവാലെ ഡ്രൈവ് ഏരിയയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് കൂടി നടന്ന് പോകുകയായിരുന്നു സ്ത്രീ. ഇതിനിടെ മുഖം മൂടി ധരിച്ച് പ്രതി അവിടെ എത്തുകയായിരുന്നു. സ്ത്രീയെ കണ്ടതും അയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതിന് ശേഷം ഇലക്ട്രിക് സൈക്കിളിൽ സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

