ഡബ്ലിൻ: അയർലൻഡിൽ നാളെ നടത്താനിരുന്ന സമരത്തിൽ നിന്നും പിന്മാറി ട്രേഡ് യൂണിയനുകൾ. ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അവസാനിച്ചതിന് പിന്നാലെയാണ് സമരത്തിൽ നിന്നും യൂണിയനുകൾ പിന്മാറിയത്. നാളെ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന പൊതുമേഖലാ ജീവനക്കാരുടെ സമരം ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ഇന്ന് രാവിലെ മൂന്നരയോടെയാണ് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിൽ നടന്ന ചർച്ചകൾ പര്യവസാനിച്ചത്. വാരാന്ത്യത്തിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തിൽ 10.75 ശതമാനത്തിന്റെ വർധനവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് ട്രേഡ് യൂണിയനുകൾ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. നിർദ്ദിഷ്ട കരാർ 2026 ജൂലൈ മുതൽ 2029 മാർച്ച് വരെയായിരിക്കും. മറ്റ് നിബന്ധനകളും പുതിയ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.

