കോർക്ക്: മയക്കുമരുന്ന് സംഘത്തെ പിടികൂടുന്നതിന്റെ ഭാഗമായി കോർക്കിൽ ശക്തമായ തിരച്ചിൽ നടത്തി ഗാർഡ. ദൗത്യത്തിൽ നൂറ് കണക്കിന് പോലീസുദ്യോഗസ്ഥരാണ് പങ്കെടുത്തത്. കോർക്ക് നഗരത്തിലെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഗാർഡ സംഘം പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ക്രിമിനൽ അസറ്റ്സ് ബ്യൂറോയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. കോർക്ക് കൗണ്ടി – സിറ്റി ഡിക്റ്റക്ടീവ് യൂണിറ്റുകൾ, മയക്കുമരുന്ന് യൂണിറ്റുകൾ, റീജിയണൽ ആംഡ് റെസ്പോൺസ് യൂണിറ്റ്, ഗാർഡ, കസ്റ്റംസ് എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു. കോർക്ക് കൗണ്ടിയിലേക്കും മുൻസ്റ്ററിലേക്കും മയക്കുമരുന്ന് കടത്തുന്നതായി സംശയിക്കുന്ന കിഴക്കൻ യൂറോപ്യൻ ക്രിമിനൽ സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

