ലിമെറിക്ക്: വടക്കൻ അയർലൻഡിൽ നിന്നുള്ള ലിമെറിക്ക് സ്വദേശിനി കാരി മുള്ളന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്ത്രീയ്ക്കെതിരെ കേസ് എടുത്തു. 60 വയസ്സുകാരിയ്ക്കെതിരെയാണ് കേസ് എടുത്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ 60 കാരി പോലീസിൽ നിന്നും മറച്ചുവച്ചിരുന്നു. ഇതേ തുടർന്നാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കേസ് എടുക്കാനുണ്ടായ സാഹചര്യം ഗാർഡ കോടതിയിൽ വിശദീകരിക്കും.
ഔക്ടോബർ 10 നാണ് കാരി മുള്ളനെ കാണാതായത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ കൊല്ലപ്പെട്ടതായി വ്യക്തമാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ ശരീര ഭാഗങ്ങൾ കണ്ടെടുത്തിരുന്നു.

