ഗാൽവേ: ഗാൽവേയിൽ പുതിയ സോളാർ ഫാം നിർമ്മിക്കാനുള്ള നീക്കത്തിന് തിരിച്ചടി. അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ ഗാൽവേ കൗണ്ടി കൗൺസിൽ നിരസിച്ചു. ലാക്കാഗ്, ടർലോമോർ എന്നീ ഗ്രാമങ്ങൾക്ക് സമീപമാണ് പ്രസ്തുത സോളാർ ഫാം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്.
ബ്ലാക്ക്തോൺ സോളാർ ഫാം ലിമിറ്റഡാണ് പദ്ധതിയുമായി രംഗത്ത് എത്തിയത്. 93 ഹെക്ടറിലധികം വിസ്തൃതിുയുള്ള ഫാമാണ് ലക്ഷ്യമിടുന്നത്. ഇതിൽ
352,000 ചതുരശ്ര മീറ്റർ പാനലുകളും 18 ട്രാൻസ്ഫോർമർ സ്റ്റേഷനുകളും ഉൾപ്പെടും. എന്നാൽ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.
Discussion about this post

