ഡബ്ലിൻ: 2030 ആകുമ്പോഴേയ്ക്കുമുള്ള ഭവന ലക്ഷ്യം കൈവരിക്കാൻ അയർലൻഡ് സർക്കാരിന് കഴിഞ്ഞേക്കില്ലെന്ന് റിപ്പോർട്ട്. പ്ലാനിംഗ് അനുമതികളുമായി നിലനിൽക്കുന്ന ആശങ്കകളാണ് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2030 ആകുമ്പോഴേയ്ക്കും മൂന്ന് ലക്ഷം പുതിയ വീടുകൾ നിർമ്മിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എന്നാൽ ഇതിന്റെ പകുതിയോളം കൈവരിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഭവന ലക്ഷ്യങ്ങളിൽ 1,23,400 നും 1,26,100 ഇടയിൽ വീടുകൾ പൂർത്തീകരിക്കാൻ സർക്കാരിന് കഴിയില്ലെന്നാണ് ഡെലോയിറ്റിന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ. അതായത് പ്ലാനിംഗ് അനുമതി നൽകുന്നതിലെ പ്രതിസന്ധി പകുതിയോളം വീടുകളുടെ നിർമ്മാണത്തെ ബാധിക്കും. കഴിഞ്ഞ നവംബറിലാണ് രാജ്യത്ത് 2030 ആകുമ്പോഴേയ്ക്കും മൂന്ന് ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.

