തിരുവനന്തപുരം : രാഹുൽ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശ്രീലേഖയ്ക്ക് നോട്ടീസ് . കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിലാണ് നോട്ടീസ്. കേസ് ഡിസംബർ 2 ന് പരിഗണിക്കും.
രാഹുലിനെതിരായ അധിക്ഷേപ പരാമർശത്തിൽ ശ്രീലേഖയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പുനലൂർ പൊലീസാണ് കേസെടുത്തത്. BNS 192 വകുപ്പ് ചുമത്തിയായിരുന്നു കേസ് . ആർ ശ്രീലേഖ സമൂഹത്തിൽ ലഹളയ്ക്കുള്ള ശ്രമം നടത്തിയെന്നാണ് എഫ്ഐആര്‍.
പുനലൂരിൽ നടന്ന ബിജെപി ജനസഭ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുലിനെതിരെയുള്ള പരാമർശം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള രാഹുലിന്റെ സമരം മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും , വെപ്രാളവും താണ്ഡവവുമായി ഉപമിച്ചായിരുന്നു ശ്രീലേഖയുടെ പരാമർശം.

