മുൻകാലങ്ങളിൽ, ദമ്പതികൾക്കിടയിൽ എന്ത് പൊരുത്തക്കേടുകൾ ഉണ്ടായാലും മുതിർന്നവരുടെ സാന്നിധ്യത്തിൽ അവ പരിഹരിക്കപ്പെട്ടിരുന്നു . എന്നാൽ അടുത്ത കാലത്തായി ചെറിയ കാരണങ്ങളാൽ പോലും ദമ്പതികൾ വിവാഹമോചനം നേടുന്നു. ദാമ്പത്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിവാഹമോചനം മാത്രമാണ് ഏക പരിഹാരം എന്നാണ് പലരും ധരിക്കുന്നത് . വിദേശ രാജ്യങ്ങളിൽ സാധാരണമായിരുന്ന വിവാഹമോചനം ഇപ്പോൾ ഇന്ത്യയിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് നമ്മുടെ രാജ്യത്തെ ഈ എട്ട് സംസ്ഥാനങ്ങളിൽ വിവാഹമോചന നിരക്ക് വളരെ കൂടുതലാണ്.
ഗോവ
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട പറുദീസയായ ഗോവയും വിവാഹമോചനക്കേസുകളിൽ മുന്നിലാണ് . അടുത്തിടെ, വിവാഹമോചന കേസുകൾ ഗണ്യമായി ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
മഹാരാഷ്ട്ര
മഹാരാഷ്ട്രയിലും വിവാഹമോചന കേസുകൾ വർദ്ധിച്ചതായാണ് റിപ്പോർട്ട് .പ്രത്യേകിച്ച് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈ നഗരത്തിലാണ് കൂടുതൽ വിവാഹമോചന കേസുകൾ . കരിയർ മുൻഗണനകൾ, ജീവിതശൈലി എന്നിവയാണ് ഇവിടെ വിവാഹമോചന നിരക്ക് കൂടുതലാകാൻ കാരണം. മഹാരാഷ്ട്രയിൽ വിവാഹമോചന നിരക്ക് ഏകദേശം 18.7% ആണ്.
കേരളം
ഏറ്റവും കൂടുതൽ സാക്ഷരതയുള്ള നാടായ കേരളത്തിലും വിവാഹമോചന കേസുകൾ കൂടുതലാണ് . ഇവിടെ വിവാഹമോചനം നേടുന്നവരിൽ ഏറെയും വിദ്യാസമ്പന്നരാണ്. ഇവിടെ വിവാഹമോചന നിരക്ക് ഏകദേശം 6.3% ആണ്
കർണാടക
കർണാടകത്തിലും വിവാഹമോചനക്കേസുകൾ വർധിച്ചു. ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ താമസിക്കുന്ന ദമ്പതികൾ പലപ്പോഴും വിവാഹമോചനം നേടുന്നു. കണക്കുകൾ പ്രകാരം കർണാടകയിലെ വിവാഹമോചന നിരക്ക് ഏകദേശം 11.7% ആണ്.
ഡൽഹി
രാജ്യതലസ്ഥാനമായ ഡൽഹിയിലും വിവാഹമോചന കേസുകൾ വർധിച്ചിട്ടുണ്ട്. ഇവിടെ വിവാഹമോചന നിരക്ക് ഏകദേശം 7.7% ആണ്.
തമിഴ്നാട്
അടുത്ത കാലത്തായി തമിഴ്നാട്ടിലും വിവാഹമോചനക്കേസുകൾ ക്രമാതീതമായി വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ച് ചെന്നൈ നഗരത്തിലാണ് കൂടുതൽ വിവാഹമോചന കേസുകൾ നടക്കുന്നത്. ഈ സംസ്ഥാനത്തെ വിവാഹമോചന നിരക്ക് ഏകദേശം 7.1% ആണ്.
തെലങ്കാന
തെലങ്കാനയിലും വിവാഹമോചന നിരക്ക് വർധിക്കുകയാണ്. ഹൈദരാബാദ് നഗരത്തിൽ വിവാഹമോചന നിരക്ക് കൂടുതലാണ്, ഈ സംസ്ഥാനത്തെ മൊത്തത്തിലുള്ള വിവാഹമോചന നിരക്ക് 6.7% ആണ്
ഉത്തർപ്രദേശ്
ഉത്തർപ്രദേശിലും വിവാഹമോചന നിരക്ക് വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ലഖ്നൗ നഗരത്തിൽ വിവാഹമോചന കേസുകൾ വളരെ കൂടുതലാണ് . കണക്കുകൾ പ്രകാരം, ഈ സംസ്ഥാനത്തെ വിവാഹമോചന നിരക്ക് 8.8% ആണ്.