കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു പരിക്കേറ്റ യുവതി മരിച്ചു. ഓർത്തോപീഡിക് വിഭാഗത്തിന്റെ 14-ാം വാർഡായിരുന്ന കെട്ടിടമാണ് തകർന്നു വീണത് . സംഭവത്തിൽ പരിക്കേറ്റ കോട്ടയം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത് .
കെട്ടിടം തകർന്നപ്പോൾ മൂന്ന് പേരാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത് .ഏകദേശം രണ്ട് മണിക്കൂറോളം ബിന്ദു അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പിന്നീടാണ് പുറത്തെത്തിച്ചത് . എങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് മണിക്കൂർ വൈകിയതിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്.
ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം . മന്ത്രിമാരായ വാസവൻ , വീണാ ജോർജ് എന്നിവർ സ്ഥലത്തുണ്ടായിരുന്നു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, രണ്ട് സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടെ മൂന്ന് പേർ ആ സമയത്ത് അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് ചെറിയ പരിക്കുകളോടെ അവരെ രക്ഷപ്പെടുത്തി.

