ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ കാറ്റ് മാത്രമല്ല മഴയും ലഭിക്കും. ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവന്നിട്ടുണ്ട്. വെെകീട്ട് മൂന്ന് മണിവരെയാണ് വാണിംഗ്.
കാവൻ, ഡൊണഗൽ, മൊനാഘൻ, ക്ലെയർ, കെറി, ലിമെറിക്ക്, ടിപ്പററി, ഡബ്ലിൻ, കിൽഡെയർ, ലാവോയിസ്, ലോംഗ്ഫോർഡ്, ലൗത്ത്, മീത്ത്, ഒഫാലി, വെസ്റ്റ്മീത്ത്, വിക്ലോ എന്നിവിടങ്ങളിലും കൊണാച്ചിൽ മുഴുവനായുമാണ് വാണിംഗ് ഉള്ളത്. ശക്തമായ മഴ വെള്ളപ്പൊക്കത്തിനും മങ്ങിയ കാഴ്ചയ്ക്കും കാരണം ആകും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

