ഡബ്ലിൻ: ഡബ്ലിനിലെ റീസൈക്ലിംഗ് ഫെസിലിറ്റിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സുള്ള ആൻഡ്രൂ ഹെയർ ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ക്ലോണ്ടാൽക്കിനിലെ കേന്ദ്രത്തിൽ മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 17 വെള്ളിയാഴ്ച മുതൽ ജൂലൈ 24 വെള്ളിയാഴ്ചവരെ ആൻഡ്രൂ എന്തെല്ലാം ചെയ്തുവെന്ന കാര്യങ്ങളെക്കുറിച്ചാണ് നിലവിൽ പോലീസ് അന്വേഷണം നടത്തുന്നത്. ഇയാളുടെ സഞ്ചാരങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസിനെ സമീപിക്കേണ്ടതാണ്.
Discussion about this post

