ഡബ്ലിൻ: അയർലൻഡിലെ മാധ്യമസ്ഥാപനങ്ങൾക്കും വിമാന സർവ്വീസുകൾക്കും നേരെയുണ്ടായ ബോംബ് ഭീഷണിയ്ക്ക് പിന്നിലെ ഉത്തരവാദിത്വം നിഷേധിച്ച് അയർലൻഡിലെ റഷ്യൻ എംബസി. ഭീഷണികൾക്ക് പിന്നിൽ റഷ്യയാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുൾപ്പെടെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയിൽ പങ്കില്ലെന്ന് വ്യക്തമാക്കി റഷ്യ രംഗത്ത് വന്നിരിക്കുന്നത്.
അയർലൻഡിലെ റഷ്യൻ എംബസി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനങ്ങളെയും മാധ്യമ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുളള ബോംബ് ഭീഷണികളിൽ പങ്കില്ല. ഇക്കാര്യം നിങ്ങൾക്കും ഞങ്ങൾക്കുമറിയാം. സംഭവത്തിൽ റഷ്യൻ ബന്ധമുണ്ടെന്ന ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്നും എംബസി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ആർടിഇയുൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ ബോംബ് ഭീഷണി മുഴക്കിക്കൊണ്ടുള്ള ഭീഷണി ഉയർന്നത്.

