ഡബ്ലിൻ ; രാജ്യത്തുടനീളം രാത്രിയിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്ന് മുന്നറിയിപ്പ്.
കോണാട്ട്, ലെയ്ൻസ്റ്റർ, മൺസ്റ്റർ, എന്നീ പ്രവിശ്യകളിലും, കാവൻ, മോണഗാൻ, എന്നീ കൗണ്ടികളിലും മൂടൽ മഞ്ഞ് സംബന്ധിച്ച സ്റ്റാറ്റസ് യെല്ലോ അലേർട്ട് നിലവിലുണ്ട്.
ഇന്ന് രാവിലെ 11 മണിവരെയാണ് മുന്നറിയിപ്പ് . കാഴ്ച്ച പരിധി കുറയുന്നതിനാൽ യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും മെറ്റ് ഏറാൻ അറിയിച്ചു.
Discussion about this post

