നിത്യവും നമ്മൾ സ്വപ്നങ്ങൾ കാണാറുണ്ട്. സ്വപ്നങ്ങൾക്ക് പല അർത്ഥങ്ങളാണുള്ളത് . അവ പലപ്പോഴും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷമനുസരിച്ച് സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സൂചനയാണ് തരുന്നത് .
സിംഹത്തെ സ്വപ്നം കണ്ടാൽ വിജയം നേടുമെന്നാണ് വിശ്വാസം. ശത്രുക്കൾ നിങ്ങളെ ഭയക്കും. ഒരു ജോടി സിംഹക്കുട്ടികളെ കണ്ടാൽ ദാമ്പത്യജീവിതം ഊഷ്മളമാകുമെന്ന് അർത്ഥം. ആനയെ സ്വപ്നം കണ്ടാൽ ഐശ്വര്യവും, സന്തോഷവും വർധിക്കും. രണ്ട് ആനകളായാൽ ദാമ്പത്യ ജീവിതം ഊഷ്മളമാകും. ആന അനങ്ങാതെ നിൽക്കുകയാണെനിൽ ജോലിയിൽ തടസം വരാനുള്ള സാധ്യതയാണ് കാണിക്കുന്നത്. ആന സവാരിയാണെനിൽ സന്തോഷവും, സമാധാനവും വർധിക്കും .
ശ്വാസതടസമുഉള്ളപ്പോളാകും ആന ഓടിക്കുന്നതായി സ്വപ്നം കാണുന്നത്. ഗണപതിക്കുള്ള നേർച്ച മറന്നാലും ആനയെ സ്വപ്നം കാണാം. കുതിരസവാരി ചെയ്യുന്നതായി സ്വപ്നം കണ്ടാൽ ജോലിയിൽ പുരോഗതി ഉണ്ടാകും. കുതിരപ്പുറത്ത് നിന്ന് വീഴുന്നതായി കണ്ടാൽ ജോലി നഷ്ടമാകുമെന്നാണ് സൂചന. വെളുത്ത പശുവിനെ സ്വപ്നം കണ്ടാൽ പഞ്ചസാരയുടെയോ, വെള്ളിയുടെയോ വ്യാപാരം കൊണ്ട് നേട്ടമുണ്ടാകും. കറുത്ത പശുവിനെ കണ്ടാൽ പലിശ ഇടപാടിൽ ലാഭമുണ്ടാകും. പശുവിൽ പാൽ പുറത്തേയ്ക്ക് വരുന്നത് കണ്ടാൽ സ്വത്ത് വർധിക്കുകയും, കച്ചവടത്തിൽ നേട്ടമുണ്ടാകുകയും ചെയ്യും.
നായ കരയുന്നത് സ്വപ്നം കണ്ടാൽ ചില മോശം വാർത്തകൾ വരുമെന്നാണ് സൂചന. പൂച്ചയെ സ്വപ്നത്തിൽ കണ്ടാൽ ആരോടെങ്കിലും വഴക്കിടാനുള്ള സാധ്യതയാണ്. പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ അത് ശുഭസൂചനയാണ്. ജീവിതത്തിൽ ഐശ്വര്യവും, സന്തോഷവും വരുന്നുവെന്നാണ് വിശ്വാസം. പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ മുരുകഭഗവാന് വഴിപാടുകൾ നടത്താം.

