ഡബ്ലിൻ: മുൻ ഡബ്ലിൻ ലോർഡ് മേയർ റേ മക്ആദം സീനാഡ് ഐറാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ആയിരുന്നു ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം ഉണ്ടായത്. ഇതോടെ പാർട്ടിയുടെ 17ാമത് സെനേറ്ററായും അദ്ദേഹം മാറി.
ഫിൻ ഗെയ്ൽ നേതാവാണ് റേ മക്ആദം. 27ാമത് സീനാഡിലേക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം സീനാഡിന്റെ സാംസ്കാരിക, വിദ്യാഭ്യാസ പാനലിൽ ഉന്നത സ്ഥാനം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം ഗാൽവേ വെസ്റ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി ഷോൺ കൈനിൻ വിജയിച്ചിരുന്നു. ഇതോടെ ഒഴിവുവന്ന സ്ഥാനത്തേയ്ക്ക് ആണ് മക്ആദമിനെ നിയമിക്കുക.
Discussion about this post

