ഡബ്ലിൻ: ചെറിവുഡിൽ പുതിയ സോഷ്യൽ ഹോമുകൾ. വീടുകളുടെ നിർമ്മാണവുമാും വിതരണവുമായും ബന്ധപ്പെട്ടുള്ള കരാറുകളിൽ ഒപ്പുവച്ചുവെന്നാണ് റിപ്പോർട്ടുകൾ. ചെറിവുഡിലെ ബിഷപ്പ്ഗാർഡൻസിലാണ് പുതിയ സോഷ്യൽ ഹോമുകൾ നിർമ്മിക്കുന്നത്. 230 പുതിയ വീടുകളാണ് ഇവിടെ വിതരണത്തിനായി ഒരുങ്ങുക.
ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിലും എവാരയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വൺ ബെഡ്, ടു ബെഡ് കിടപ്പുമുറികളും സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നതാണ് പദ്ധതി. ഹോമുകൾ 2029 മധ്യത്തോടെ പൂർത്തിയാകുമെന്ന് ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിലും എവാരയും വ്യക്തമാക്കി. 103 രണ്ട് കിടപ്പുമുറികളുള്ള വീടുകളാണ് നിർമ്മിക്കുന്നത്. 81 ഒരു കിടപ്പുമുറിയുള്ള വീടുകളും 34 സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. 12 മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റുകളും നിർമ്മിക്കും.

