കോർക്ക്: കൗണ്ടി കോർക്കിൽ യുവാവ് പുഴയിൽ മുങ്ങിമരിച്ചു. മാലോയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 30 വയസ്സുള്ള യുവാവാണ് അതിദാരുണമായി മരിച്ചത്.
ഡൈസാർട്ടിലെ പ്രമുഖ ഫിഷിംഗ് ലൊക്കേഷൻ ആയ റിവർ ബ്ലാക്ക് വാട്ടറിൽ ആയിരുന്നു സംഭവം. വെള്ളത്തിൽ ഇറങ്ങിയ 30 കാരൻ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് സൂചന. വിവരം അറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും ഉടനെ സ്ഥലത്ത് എത്തി യുവാവിനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
30 കാരന്റെ മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Discussion about this post