ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സ്ത്രീയെ വിട്ടയച്ച് പോലീസ്. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകീട്ടോടെയായിരുന്നു ഇവരെ വിട്ടയച്ചത്. ഇവർക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
റാത്ത്കീലിൽ നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. 11 ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് ലക്ഷം യൂറോ പിടിച്ചെടുത്തിരുന്നു. അതേസമയം സംഭവത്തിൽ രണ്ട് യുവാക്കളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

