ഡബ്ലിൻ: നദിയിലും ബീച്ചുകളിലും ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വാട്ടർ സേഫ്റ്റി അയർലന്റ്. അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ ആറ് കൗമാരക്കാരാണ് രാജ്യത്ത് മുങ്ങിമരിച്ചത്.
വെള്ളത്തിൽ ഇറങ്ങുമ്പോഴും, സർഫിംഗ് പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ജാഗ്രത വേണമെന്ന് ഐറിഷ് വാട്ടർ സേഫ്റ്റി ഡെപ്യൂട്ടി സിഇഒ റോഗർ സ്വീനി പറഞ്ഞു. വെള്ളത്തിൽ സമയം ചിലവഴിക്കുമ്പോൾ സുരക്ഷിതരായിരിക്കേണ്ട ആവശ്യത്തെക്കുറിച്ച് ഏവരും അറിഞ്ഞിരിക്കണം. കുട്ടികളെ ഇതേക്കുറിച്ച് ബോധമുള്ളവരാക്കണം. കുട്ടികളുമായി ബീച്ചിൽ എത്തുമ്പോൾ അവരെ പ്രത്യേകം ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

