ഡബ്ലിൻ: മെട്രോ ലിങ്ക് പദ്ധതിയ്ക്കായി ഡബ്ലിനിൽ കൂടുതൽ വീടുകൾ വാങ്ങാൻ സർക്കാർ. ഇതിനായി സർക്കാർ നൽകിയ വാഗ്ദാനം ഡബ്ലിൻ നിവാസികൾ സ്വീകരിച്ചു. റാനെലാഗിലെ 10 വീടുകൾ നിൽക്കുന്ന സ്ഥലമാണ് പദ്ധതിയ്ക്കായി സർക്കാർ വാങ്ങുന്നത്.
പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഇവിടുത്തുകാർ നിയമനടപടി സ്വീകരിച്ചുവരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മധ്യസ്ഥ ചർച്ച നടന്നിരുന്നു. ഇതിൽ സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനം പ്രദേശവാസികൾ അംഗീകരിക്കുകയായിരുന്നു. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായാൽ ഉടൻ തന്നെ പദ്ധതി ആരംഭിക്കാനാണ് സർക്കാർ തീരുമാനം.
Discussion about this post

