ഡബ്ലിൻ: ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റ വിഭാഗത്തിനെതിരെ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിഷയം പാർലമെന്റിൽ എത്തിക്കാനുള്ള ക്രാന്തി അയർലൻഡിന്റെ ശ്രമങ്ങൾ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റ്സ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ഗ്രീൻസ് പാർട്ടി, ലേബർ പാർട്ടി, സിൻ ഫെയ്ൻ, ഫിൻ ഫെയ്ൽ, ഫിൻ ഗെയ്ൽ തുടങ്ങിയ പാർട്ടികളുടെ ടിഡിമാരുമായും വിവിധ സ്വതന്ത്ര ടിഡിമാരുമായും വിഷയത്തിൽ ചർച്ച നടത്തി. അടുത്തിടെ വംശീയ ആക്രമണങ്ങൾക്കെതിരെ കൂറ്റൻ പ്രതിഷേധ പ്രകടനം ഉൾപ്പെടെ വിവിധ മുന്നേറ്റങ്ങൾ ക്രാന്തി അയർലൻഡ് നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ഈ വിജയം.
വംശീയ ആക്രമണങ്ങളും ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ടിഡിമാരോട് ക്രാന്തി അയർലൻഡ് അഭ്യർത്ഥിച്ചു. അഭ്യർത്ഥനയോട് അനുകൂല പ്രതികരണം നടത്തിയ ടിഡിമാർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

