കോർക്ക്: കോർക്ക് സിറ്റിയിൽ ഡ്രൈവറെ ആക്രമിച്ച് ടാക്സി കാർ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയിലാണ് ശിക്ഷ വിധിച്ചത്. നാല് വർഷം തടവാണ് ശിക്ഷയായി കോടതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ജനുവരി 26 ന് ആയിരുന്നു സംഭവം. പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം കത്തികാട്ടി ടാക്സി ഡ്രൈവറായ 75 കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്ന ഡ്രൈവറെ വാഹനത്തിൽ നിന്നും തള്ളിയിട്ട ശേഷം സംഘം ഇതുമായി കടന്ന് കളഞ്ഞു. തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post

