ഡബ്ലിൻ: ഡബ്ലിനിൽ ആവേശത്തിരയിളക്കാൻ സ്റ്റീഫൻ ദേവസിയും സംഘവും. സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും ആട്ടം കലാസമിതിയും ഗായിക ശിഖാ പ്രഭാകറും ഒന്നിക്കുന്ന സംഗീത പരിപാടി അടുത്ത മാസം 5 ന് നടക്കും. വൈകീട്ട് ആറ് മണിയ്ക്ക് സയന്റോളജി ഹാളിൽ ആയിരിക്കും പരിപാടി.
പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളവും സൂപ്പർ ഡൂപ്പറും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗീത നിശയിലേക്ക് ഏവരെയും സംഘാടകർ സാദരം ക്ഷണിച്ചുകൊള്ളുന്നു. പരിപാടിയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റുകൾക്കായി www.ticket4u.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മറ്റു വിവരങ്ങൾക്ക്: ജോജി എബ്രഹാം: 0871607720
രാജൻ ദേവസ്യ: 0870573885
അലക്സ് ജേക്കബ്: 0871237342
Discussion about this post

