ഡബ്ലിൻ: അയർലൻഡിൽ സ്കൂളുകളുടെ മേൽക്കൂര നന്നാക്കാൻ വിദ്യാഭ്യാസ വകുപ്പ് ചിലവിട്ടത് വൻ തുക. കഴിഞ്ഞ നാല് വർഷത്തിനിടെ 77 മില്യൺ യൂറോയാണ് വിദ്യാഭ്യാസ വകുപ്പ് ചിലവഴിച്ചത്. പാർലമെന്റിൽ ഫിയന്ന ഫെയിൽ ടിഡി മാൽകം ബെറന് വകുപ്പ് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ ആയിരുന്നു വിശദാംശങ്ങൾ.
പ്രധാനമായും രണ്ട് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളുടെ മേൽക്കൂരയുടെ പ്രശ്നങ്ങൾ പരിഹരിക്കാറുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടിയിൽ പറയുന്നു. എമർജൻസി വർക്ക് സ്കീം , ക്ലൈമറ്റ് ആക്ഷൻ സമ്മർ വർക്ക്സ് സ്കീം എന്നിവയാണ് പദ്ധതികൾ. 2021 മുതൽ ഇരുപദ്ധതികളിലും ഉൾപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി 77 മില്യൺ യൂറോ ചിലവിട്ടുവെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
Discussion about this post

