ഡബ്ലിൻ: അയർലൻഡിൽ പോലീസിന്റെ പേരിൽ തട്ടിപ്പ്. ഇതേ തുടർന്ന് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഗാർഡയുടെ ചിഹ്നം ഉപയോഗിച്ചുളള വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് കുറ്റവാളികൾ തട്ടിപ്പ് നടത്തുന്നത്.
വ്യാജ വാട്സ് ആപ്പ് അക്കൗണ്ടിൽ നിന്നും ഫോൺ വിളിച്ച് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസുകാരാണെന്ന വ്യാജേന തട്ടിപ്പ് സംഘം കൈക്കലാക്കും. തുടർന്ന് ഇത് ഉപയോഗിച്ച് പണം തട്ടും. ഇത്തരത്തിൽ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഈ സാഹചര്യത്തിൽ ഒരിക്കലും ഗാർഡ ഫോണിലൂടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെടുകയില്ലെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

