ലെറ്റര്ക്കെന്നി : ഓട്ടിസം ഫാമിലി സപ്പോര്ട്ട് ഗ്രൂപ്പ് ലെറ്റര്കെന്നി സംഘടിപ്പിച്ച നോര്ത്ത് വെസ്റ്റ് 10K ചാരിറ്റി ലഞ്ച് ഫണ്ട്റൈസര് വന് വിജയം . ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായി €1,333 സമാഹരിച്ചു. 185 പേരോളം ചാരിറ്റി ലഞ്ചില് പങ്കാളികളായി.ഏഷ്യന് & ആഫ്രിക്കന് സ്റ്റോര് ഗോമാർട്ടാണ് സ്പോണ്സര്
ഓട്ടിസം ഫാമിലി സപ്പോര്ട്ട് ഗ്രൂപ്പ്, ആല്ക്കഹോള് ഫോറം അയര്ലന്ഡ്, നോ ബാരിയേഴ്സ് ഫൗണ്ടേഷനുകള് എന്നിങ്ങനെ മൂന്ന് ചാരിറ്റികള്ക്ക് പ്രയോജനം ചെയ്യുന്നതാണ് നിര്ദ്ദിഷ്ട ചാരിറ്റി ലഞ്ച് ഫണ്ട്റൈസിംഗുകള്.
ഡെപ്യൂട്ടി പിയേഴ്സ് ഡോഹെര്ട്ടി , ഡെപ്യൂട്ടി പാഡ്രെയ്ഗ് മക്ലാഫ്ലിന് , കൗണ്സലര് ഗെറി മക്മോണാഗിള് എന്നിവരുള്പ്പെടെയുള്ള പ്രതിനിധികള് പരിപാടിയില് പങ്കെടുത്തു. മന്ത്രി ചാര്ളി മക്കോണലോഗ് , കൌണ്സിലര് ഡൊണാള് മാണ്ടി കെല്ലി എന്നിവരും പരിപാടിക്ക് ആശംസകള് നേര്ന്നു.

