ഡബ്ലിൻ: യുവാവിന് ഗുരുതരമായി പരിക്കേൽക്കാനിടയാക്കിയ വാഹനാപകടത്തിൽ അന്വേഷണത്തിനായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അതേസമയം യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.
ടാലയിലെ ബ്രൂക്ക്ഫീൽഡ് റോഡിൽ വെള്ളിയാഴ്ച വൈകീട്ട് 8.15 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് അറിയിക്കുന്നത്. ഈ സമയം സംഭവം കണ്ട കാൽനടയാത്രികരോ വാഹനയാത്രികരോ ആയി ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ പോലീസുമായി ബന്ധപ്പെടണം. ഈ സമയം ഇതുവഴി കടന്ന് പോയ വാഹനയാത്രികരോട് ഡാഷ് ക്യാമുകൾ പരിശോധിക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

