ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ മഴയുള്ള കാലാവസ്ഥയെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഇന്ന് രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കും. ഈ വാരം മുഴുവൻ മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് വിവരം. അറ്റ്ലാൻഡിക്കിന് മുകളിലായി ന്യൂനമർദ്ദം രൂപം കൊണ്ടിട്ടിട്ടുണ്ട്. ഇതാണ് അയർലൻഡിൽ മഴയുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്.
അയർലൻഡിന്റെ കിഴക്കൻ മേഖലകളിൽ താപനില 13 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കിഴക്കൻ മേഖലയിൽ പൊതുവെ തെളിഞ്ഞ വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ചാറ്റൽ മഴയും ലഭിക്കും.
Discussion about this post

