പട്ന ; ഇത്ര പെട്ടെന്ന് ഒരു നേതാവാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബിജെപി എംഎൽഎയും പ്രശസ്ത നാടോടി ഗായികയുമായ മൈഥിലി താക്കൂർ . ബീഹാറിലെ അലിനഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മൈഥിലി. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൈഥിലി.
‘ എല്ലാവരും മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു, പക്ഷേ ഈ പാത പിന്തുടരാനുള്ള കഴിവ് ദൈവം എനിക്ക് നൽകി അനുഗ്രഹിച്ചിരിക്കുന്നു . ഗ്രാമീണ ജീവിതം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു, അത് വളരെ എളുപ്പമുള്ള ജീവിതമായി തോന്നി. ഞാൻ നഗരത്തിലേക്ക് താമസം മാറിയപ്പോൾ, സ്കൂളിൽ പോകുകയും പഠിക്കുകയും ഉപജീവനമാർഗം കണ്ടെത്തുകയും ചെയ്യണമെന്ന് ഞാൻ മനസ്സിലാക്കി. നഗരവുമായി പൊരുത്തപ്പെടുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു.”മൈഥിലി പറഞ്ഞു.
പ്രധാനമന്ത്രി മോദി എപ്പോഴും നല്ല രീതിയിൽ സംസാരിച്ചിട്ടുണ്ട്. മനസ് അസ്വസ്ഥയാകുമ്പോൾ , ഞാൻ എന്റെ മാതാപിതാക്കളോട് സംസാരിക്കും. എന്നെ പഠിപ്പിക്കുന്നതിൽ അച്ഛൻ വളരെ ശ്രദ്ധാലുവായിരുന്നു. സംഗീത ജീവിതത്തിന് മുൻഗണന നൽകുന്ന ഒരു വീട്ടിലാണ് ഞാൻ വളർന്നത്. സഹോദരന്മാരെ കൂടെ നിർത്തി അവരോടൊപ്പം മുന്നോട്ട് പോകണമെന്ന് ഞാൻ വിശ്വസിച്ചു.“ – മൈഥിലി പറഞ്ഞു.

