കൊച്ചി ; നാണവും മാനവും ഇല്ലാത്ത ഒരാളെപ്പറ്റി എന്ത് ചർച്ച നടത്താനാണെന്ന് ഡോ.സെൻ കുമാർ . ഗണേശ് കുമാറിനെ പറ്റിയുള്ള ചാനൽ ചർച്ചകൾക്ക് വിളിച്ചതിനെ കുറിച്ചാണ് സെൻ കുമാറിന്റെ പരോക്ഷ പ്രതികരണം.നിങ്ങൾ ഗോവിന്ദച്ചാമിയെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ കുറച്ചു കഴിയുമ്പോൾ അയാൾക്ക് നാണം കൊണ്ട് മനംമാറ്റം വരുമായിരുന്നു. അങ്ങനെ ഒരു നാണവും മാനവും ഇല്ലാത്ത ഒരാളെപ്പറ്റി എന്ത് ചർച്ച ? അതിന് എന്ത് പ്രസക്തി ? എന്നാണ് സെൻ കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. തനിക്ക് നിരവധി പ്രണയമുണ്ടായിരുന്നെന്നും ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവന് പൊട്ടനാണെന്നുമൊക്കെ ഇന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
അയ്യായിരം പ്രണയങ്ങളുള്ള ഒരാളെപ്പറ്റി അങ്ങേരുടെ ഇപ്പോഴത്തെ ഭാര്യ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നതിന് ഒരു ചാനൽ എന്നെ ക്ഷണിച്ചിരുന്നു.
അതിലെനിക്ക് കൂടുതലൊന്നും പറയാനില്ല. പറയാനുള്ളത് ഇത്രമാത്രം.
നിങ്ങൾ ഗോവിന്ദച്ചാമിയെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ കുറച്ചു കഴിയുമ്പോൾ അയാൾക്ക് നാണം കൊണ്ട് മനംമാറ്റം വരുമായിരുന്നു.
അങ്ങനെ ഒരു നാണവും മാനവും ഇല്ലാത്ത ഒരാളെപ്പറ്റി എന്ത് ചർച്ച ? അതിന് എന്ത് പ്രസക്തി ?

