ബെൽഫാസ്റ്റ്: അമേരിക്കൻ ഫാഷൻ റീട്ടെയിലറായ അബർക്രോംബി & ഫിച്ച് വടക്കൻ അയർലൻഡിലും ചുവടുറപ്പിക്കുന്നു. ബെൽഫാസ്റ്റിലെ വിക്ടോറിയ സ്ക്വയർ ഷോപ്പിംഗ് സെന്ററിലാണ് എ &എഫ് പ്രവർത്തനം ആരംഭിക്കുന്നത് . ഇത് സംബന്ധിച്ച പദ്ധതിയുടെ വിശദാംശങ്ങൾ കമ്പനി അധികൃതർ ബെൽറാസ്റ്റ് സിറ്റ് കൗൺസിലിൽ സമർപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ തന്നെ ആദ്യത്തെ സ്റ്റാൻഡ്- എലോൺ സ്റ്റോറാണ് ബെൽഫാസ്റ്റിൽ തുറക്കുന്നത്. ഷോപ്പിംഗ് മാളിലെ ഏറ്റവും താഴെയുള്ള നിലയിലാണ് എ&എഫ് പ്രവർത്തനം ആരംഭിക്കുകയെന്നാണ് കൗൺസിലിൽ സമർപ്പിച്ചിരിക്കുന്ന പ്ലാനിംഗ് രേഖയിൽ നിന്നും വ്യക്തമാകുന്നത്.
Discussion about this post

