കാർലോ: കൗണ്ടി കാർലോയിൽ സ്ത്രീയ്ക്ക് നേരെ പിറ്റ് ബുൾ നായയുടെ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാക്ക്ബോഗ് റോഡിലെ ആഷ്ഫീൽഡിൽ ആയിരുന്നു സംഭവം.
ആക്രമിച്ച പിറ്റ്ബുൾ ഉൾപ്പെടെ രണ്ട് വളർത്തുനായ്ക്കളാണ് പരിക്കേറ്റ സ്ത്രീയ്ക്ക് ഉള്ളത്. ഇവയ്ക്ക് പരിചരണം നൽകുന്നതിനിടെ ആയിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ആക്രമണത്തിൽ 50 കാരിയായ സ്ത്രീയ്ക്ക് മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ എയർ ആംബുലൻസിൽ ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത്.
Discussion about this post

