കാർലോ: കൗണ്ടി കാർലോയിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 80 വയസ്സുള്ള കാൽനടയാത്രികയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മൈഷാൽ ഗ്രാമത്തിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന ഇവരെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ ഇവർ മരിക്കുകയായിരുന്നു.
Discussion about this post

