വാട്ടർഫോർഡ്: വാട്ടർഫോർഡ്- കോർക്ക് അതിർത്തിയിൽ ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എൻ25 ലെ യോൾ ഡംഗാർവൻ റോഡിൽ ആയിരുന്നു സംഭവം. കാറും എതിരെ വന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇതേ തുടർന്ന് അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. ബസിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
Discussion about this post

