ന്യൂഡൽഹി : ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപാവലിയും, വരാനിരിക്കുന്ന സമയങ്ങളും സന്തോഷവും, സമൃദ്ധിയും, സമാധാനവും നിറഞ്ഞതാകട്ടെയെന്ന് വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ആശംസിച്ചു. നേരത്തെ അദ്ദേഹം ഉപരാഷ്ട്രപത്രി സിപി രാധാകൃഷ്ണനെ കാണുകയും ദീപാവലി ആശംസ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. എല്ലാ വർഷത്തെയും പോലെ ഇത്തവണയും രാജ്യത്തെ സൈനികർക്കൊപ്പം താൻ ദീപാവലി ആഘോഷിക്കുമെന്നും മോദി പറഞ്ഞു.
‘ രാജ്യം മുഴുവൻ പ്രകാശത്താൽ തിളങ്ങുന്നു. ഇരുട്ടിനെതിരായ നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രകടനമാണ് ഈ പ്രകാശോത്സവം. ഈ ഉത്സവവും വരാനിരിക്കുന്ന സമയവും സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ട് നിറയട്ടെ. ഞാനും വളരെ ആവേശത്തോടെ ദീപാവലി ആഘോഷിക്കുന്നു. നിങ്ങൾക്കറിയാവുന്നതു പോലെ എല്ലാ വർഷവും രാജ്യത്തെ ധീരരായ സൈനികരെ സന്ദർശിക്കുന്നത് എന്റെ പതിവാണ്. അത് ഇത്തവണയും തുടരും. നിങ്ങൾക്കെല്ലാവർക്കും ദീപാവലി ആശംസകൾ.‘ മോദി സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയിൽ പറഞ്ഞു.

