ഡബ്ലിൻ: വടക്കൻ അയർലൻഡിൽ സിൻ ഫെയ്ൻ പാർട്ടിയുടെ ജനപിന്തുണ വർധിച്ചു. ബെൽഫാസ്റ്റ് ടെലിഗ്രാഫിനായുള്ള ലൂസിഡ്ടോക്ക് സർവ്വേയിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. കഴിഞ്ഞ പാദത്തേക്കാൾ ആറ് ശതമാനമാണ് പാർട്ടിയുടെ ജനപിന്തുണ വർധിച്ചത്. ഇതോടെ 28 ശതമാനം ആയി പാർട്ടിയുടെ ജനപിന്തുണ.
സെപ്തംബറിൽ ഗർവാഗി റോഡിലൂടെയുള്ള പരേഡ് തടഞ്ഞ പ്രദേശവാസികൾക്ക് പിന്തുണയുമായി ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ, പാർട്ടി പ്രസിഡന്റ് മേരി ലൂ മക്ഡൊണാൾഡ് എന്നിവരും മറ്റ് പ്രമുഖ നേതാക്കളും രംഗത്ത് വന്നിരുന്നു. ഇതാണ് പാർട്ടിയുടെ പിന്തുണ വർധിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.
Discussion about this post

