ഡബ്ലിൻ: അയർലന്റിലെ ഏറ്റവും വൃത്തിയുള്ള നഗരമായി നാസ്. ഐറിഷ് ബിസിനസ് എഗൈൻസ്റ്റ് ലിറ്റർ (ഐബിഎഎൽ) പുറത്തുവിട്ട പട്ടികയിലാണ് നാസ് വൃത്തിയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. പട്ടികയിൽ എന്നിസിന് രണ്ടാം സ്ഥാനവും കില്ലർണിയ്ക്ക് മൂന്നാംസ്ഥാനവും ഉണ്ട്.
രാജ്യത്തെ 40 നഗരങ്ങളിൽ നടത്തിയ സർവ്വേയ്ക്ക് പിന്നാലെയാണ് ഐബിഎഎൽ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഡബ്ലിനും കോർക്കും പട്ടികയിൽ നില മെച്ചപ്പെടുത്തി. അതേസമയം ഡബ്ലിനിലെ നോർത്ത് ഇന്നർ സിറ്റിയും കോർക്കിലെ നോർത്ത്സൈഡും രാജ്യത്തെ തന്നെ ഏറ്റവും വൃത്തിഹീനമായ സ്ഥലങ്ങളായി.
Discussion about this post

