ഡബ്ലിൻ; ഫണ്ടിംഗിലെ അപര്യാപ്തത അയർലന്റ് പോലീസ് സേനയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പോലീസിംഗ് ഫെഡറേഷൻ മേധാവി ലിയാം കെല്ലി. നിലവിൽ അയർലന്റിലെ പോലീസ് ഉദ്യോഗസ്ഥർ വലിയ മാനസിക സമ്മർദ്ദം ആണ് അനുഭവിക്കുന്നത്. ഇതേ തുടർന്ന് പോലീസുകാർക്ക് തുടർച്ചയായി അബദ്ധങ്ങൾ സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ക്രമസമാധാന പാലനത്തിനായി നിലവിലെ പോലീസുകാർ മതിയാകില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കൂടുതൽ പോലീസുകാരെ സേനയിലേക്ക് ചേർക്കണമെങ്കിൽ അധിക ഫണ്ടിംഗ് ആവശ്യമാണ്. പോലീസുകാരുടെ എണ്ണത്തിലെ കുറവ് നിലവിലെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഇരട്ടിയാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് ഇവർ വലിയ മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്.
Discussion about this post

