ബെൽഫാസ്റ്റ്: ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇന്നലെയാണ് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കിയത്. ഇവർക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
ബെൽഫാസ്റ്റിലെയും ആൻഡ്രിം, ഡൗൺ എന്നീ കൗണ്ടികളിലെയും ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെയായിരുന്നു വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ ഈ മാസം നാലിനും ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post

