ബെൽഫാസ്റ്റ്: അൾസ്റ്ററിലെ ലഹരി സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ്. മിഡ് അൾസ്റ്റർ മേഖലയിൽ വ്യാപക പരിശോധന നടത്തിയത്. ലഹരി സംഘങ്ങളിലെ കണ്ണികളായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച ആയിരുന്നു പരിശോധന. പിഎസ്എൻഐയുടെ ഡിസ്ട്രിക്റ്റ് സപ്പോർട്ട് ടീമും ലോക്കൽ പോലീസും ചേർന്നായിരുന്നു പരിശോധന. നിരവധി വീടുകൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. അറസ്റ്റിലായ ആറ് പേരും ലഹരിവിൽപ്പന നടത്തുന്നവരാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

