അർമാഗ്: കൗണ്ടി അർമാഗിൽ 40 കാരൻ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിനായി പൊതുജന സഹായം തേടി ഗാർഡ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു 40 കാരനായ ക്രിസ്റ്റഫർ ബേൺസിനെ ഗ്രഷൻ ഗ്രീൻ മേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വാറെൻപോയിന്റ് സ്വദേശിയാണ് ബേൺസ്. അദ്ദേഹത്തിന്റെ തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഇതോടെ സംഭവം കൊലപാതകം ആണെന്ന് സ്ഥിരീകരിച്ച പോലീസ് 39 കാരനെ അറസ്റ്റും ചെയ്തു.
സംഭവത്തിന് പിന്നാലെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഗാർഡ ശാസ്ത്രീയ പരിശോധന നടത്തി. സംഭവത്തിന്റെ ദൃക്സാക്ഷികളോ അല്ലെങ്കിൽ ഇതേക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.

