ഡബ്ലിൻ: ഇന്ന് മുതൽ പള്ളികളിൽ നിന്നും നേരിട്ട് വിശുദ്ധ കുർബ്ബാനയുടെ തത്സമയ സംപ്രേഷണം നടത്താൻ ആർടിഇ. നാവനിലെ സെന്റ് മേരീസ് പള്ളിയിൽ നടക്കുന്ന കുർബ്ബാനയുടെ തത്സമയ സംപ്രേഷണത്തിലൂടെ പുതിയ ഉദ്യമത്തിന് തുടക്കമിടും. സ്ക്രാച്ച് ഫിലിംസാണ് സംപ്രേഷണം നടത്തുക.
കുർബാനയുടെ തത്സമയ സംപ്രേഷണത്തിനായി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി കരാറിൽ ഏർപ്പെട്ടത്. മൂന്ന് വർഷത്തേയ്ക്കാണ് കരാർ. കുർബാന തത്സമയം ചെയ്യാനുള്ള തീരുമാനത്തെ അയർലൻഡിലെ പുരോഹിതർ സ്വാഗതം ചെയ്തു.
Discussion about this post

